പാര്‍ട്ടി റാലിയ്ക്കിടെ ചാവേറാക്രമണം: 38 മരണം

അവാമി നാഷണല്‍ പാര്‍ട്ടിയുടെ റാലിയ്ക്ക് നേരെയായിരുന്നു ചാവേറാക്രമണം. സ്‌ഫോടക വസ്തുക്കളുമായെത്തിയ ചാവേര്‍ പാര്‍ട്ടിയുടെ യോഗം നടക്കുന്ന കവാടത്തില്‍ വച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടന സമയത്ത് നൂറു കണക്കിന് ആള്‍ക്കാര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
സ്‌ഫോടനത്തിന്റെ എന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ഇതിനിടെ പെഷവാറിലെ യുഎസ് എംബസിയെ ലക്ഷ്യമിട്ട് സ്‌ഫോടനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. പെഷവാര്‍ നഗരത്തില്‍ മാത്രം അഞ്ചോളം സ്‌ഫോടനങ്ങള്‍ ഉണ്ടായി. സ്‌ഫോടനത്തിന് പിന്നാലെ യുഎസ് എംബസി പരിസരത്ത് വെടിവെപ്പ് നടന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications