കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗികപീഡനവാര്‍ത്തകള്‍ക്കെതിരെ വത്തിക്കാന്‍

  • By Lakshmi
Google Oneindia Malayalam News

Pope Adressing Devotees
വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ പുരോഹിതന്മാര്‍ക്കെതിരെയുള്ള ലൈംഗികപീഡനം പോലുള്ള അപവാദകഥകള്‍ക്കെതിരെ വത്തിക്കാന്‍ രംഗത്ത്. ഇത്തരം വിവാദങ്ങള്‍ പടച്ചുവിട്ട് റോമന്‍ കത്തോലിക്കാ സഭയെ ഭയപ്പെടുത്താനാവില്ലെന്ന് വത്തിക്കാന്‍ പ്രഖ്യാപിച്ചു.

വത്തിക്കാനിലെ മുതിര്‍ന്ന കര്‍ദിനാള്‍ ആഞ്ജലോ സൊഡാനോയാണ് ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നടന്ന ഈസ്റ്റര്‍ കുര്‍ബാനയ്ക്കിടെ സഭയ്ക്കുവേണ്ടി വാദിച്ചത്.

കുര്‍ബാനയ്ക്കുശേഷം മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധനചെയ്യുന്നതിനു തൊട്ടുമുമ്പ് കര്‍ദിനാള്‍ സൊഡാനോ അപ്രതീക്ഷിതമായി പ്രസംഗിയ്ക്കാനെത്തുകയായിരുന്നു. ഇതാദ്യമായാണ് ഈസ്റ്റര്‍ കുര്‍ബാനാ ചടങ്ങിനിടെ മുന്‍ഗണനാക്രമം തെറ്റിച്ച് ഒരു കര്‍ദിനാല്‍ മാര്‍പ്പാപ്പയ്ക്ക് മുമ്പേ പ്രസംഗിയ്ക്കുന്നത്.

പുരോഹിതന്മാരുടെ ബാലലൈംഗികപീഡനവിഷയത്തില്‍ മാര്‍പാപ്പ സ്വീകരിച്ച നിലപാടുകളെ കര്‍ദിനാള്‍ സൊഡാനോ പ്രശംസിച്ചു.

വത്തിക്കാന്‍ മുന്‍സെക്രട്ടറിയും അന്തരിച്ച മാര്‍പാപ്പ ജോണ്‍പോള്‍ രണ്ടാമന്റെ ഉറ്റ സഹായിയുമായിരുന്ന കര്‍ദിനാള്‍ സൊഡാനോ ജര്‍മനി, അയര്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്ട്രിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ പുരോഹിതന്മാരുടെ ബാലപീഡനവാര്‍ത്തകള്‍ വത്തിക്കാന് തലവേദന സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കര്‍ദിനാള്‍ സൊഡാനോ മാര്‍പാപ്പയ്ക്ക് പിന്തുണയുമായെത്തിയത്.

അതേസമയം, ഈസ്റ്റര്‍ദിന സന്ദേശത്തില്‍ മാര്‍പാപ്പ വിവാദങ്ങളെക്കുറിച്ച് നേരിട്ട് പരാമര്‍ശമൊന്നും നടത്തിയിട്ടില്ല. മാനവസമൂഹം ഒട്ടേറെ പ്രതിസന്ധികളെ നേരിടുന്ന ഇക്കാലത്ത് ആത്മീയവും ധാര്‍മികവുമായ ബോധം കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X