കാലുകള്‍ സൗന്ദര്യമുള്ളതാക്കാന്‍ ഫിഷ് സ്പാ
ഒരു തരം മത്സ്യത്തിന് കാലിലെ ജീവനില്ലാത്ത ചര്‍മ്മം ഭക്ഷണമാക്കുന്നതാണ് ഈ സ്പായിലെ തന്ത്രം. കാല്‍ മീനുള്ള ഒരു ടാങ്കില്‍ താഴ്തി ഇരുന്നോളൂ, ബാക്കി ആ മത്സ്യം ചെയ്തുകൊള്ളും. പല്ലില്ലാത്ത മത്സ്യമായതുകൊണ്ട് അത് കാലില്‍ മുറിവുണ്ടാക്കുമെന്ന് കരുതണ്ട. കാലിലെ ജീവനില്ലാത്ത ചര്‍മ്മം മാത്രമേ ഈ മത്സ്യം കഴിയ്ക്കുകയുള്ളൂ. ഇത് വീണ്ടും സുരക്ഷിതത്ത്വം ഉറപ്പാക്കുന്നു.
മത്സ്യം കാലിലെ ചര്‍മ്മം കടിച്ചെടുക്കുമ്പോള്‍ ഉണ്ടാവുന്ന ഇക്കിളി കാലിലെ രക്ത ഓട്ടം കൂട്ടുമത്രെ. ഇത് കാലിന്റെ ഭംഗി കൂട്ടുകയും ചെയ്യും.
ഡോക്ടര്‍ ഫിഷ് എന്നറിയപ്പെടുന്ന ഒരു തരം മത്സ്യമാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. ടര്‍ക്കിയിലും സിംഗപ്പൂരുമൊക്കെ വളരെ പ്രചാരമുള്ളതാണ് ഈ സൗന്ദര്യ സംരക്ഷണ രീതി. സോറിയാസിസ് എന്ന ത്വക്ക് രോഗമുള്ളവരുടെ ജീവന്‍ നശിച്ച ചര്‍മ്മം മാറ്റാനുള്ള തന്ത്രമയാണ് ആദ്യം തുടങ്ങിയതെങ്കിലും ഇപ്പോള്‍ സൗന്ദര്യ സംരക്ഷണ രീതിയായാണ് ഇത് അറിയപ്പെടുന്നത്.
ദുബയില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു സ്പാ തുടങ്ങുന്നത്. ദുബയിലെ ജുമൈറ ഗ്രൂപ്പാണ് ഫിഷോ എന്ന ഈ സ്പായുടെ ഉടമസ്ഥര്‍. കുട്ടികള്‍ക്ക് 40ഉം മുതിര്‍ന്നവര്‍ക്ക് 55 ദര്‍ഹമാണ് ഫിഷോയില്‍ മീന്‍കടിയേറ്റ് സുഖിയ്ക്കാന്‍ ചെലവാക്കേണ്ടത്.
കാലില്‍ നിന്ന് ഡോക്ടര്‍ ഫിഷ് ജീവനില്ലാത്ത ചര്‍മ്മം തിന്നുന്ന വീഡിയൊ കാണൂ.













Click it and Unblock the Notifications