മാവോ ആക്രമണം: ഛത്തീസ്ഗഡില്‍ 70 സൈനികര്‍ മരിച്ചു

ചിന്താല്‍നര്‍-തര്‍മേത്‌ലാ ഗ്രാമത്തില്‍ രാവിലെ ആറിനും ഏഴിനും ഇടയ്ക്കായിരുന്നു മാവോയിസ്റ്റുകളുടെ അപ്രതീക്ഷിത ആക്രമണം. സിആര്‍പിഎഫ്, ചത്തീഗഡ് പോലീസ് സേനകളുടെ സംയുക്ത സംഘമാണ് ആക്രമിക്കപ്പെട്ടത്. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി കഴിഞ്ഞ മൂന്നു ദിവസങ്ങളായി സേന ഉള്‍ക്കാടുകളില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു.
സുരക്ഷാ പരിശോധനകള്‍ കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന സിആര്‍പിഎഫ് പട്രോള്‍ സംഘത്തെയാണ് മുഖ്‍രാന വനത്തില്‍ ഒളിച്ചിരുന്ന മാവോയിസ്റ്റുകള്‍ ആക്രമിച്ചത്.
സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം നടുക്കം രേഖപ്പെടുത്തി. മാവോയിസ്റ്റുകളുടെ ഭീകരതയാണ് ഇത് വെളിവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകള്‍ ഒരുക്കിയ കെണിയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ പെടുകയായിരുന്നു. സിആര്‍പിഎഫും ഛത്തീസ്‍ഗഡ് സര്‍ക്കാരും ഒരുമിച്ചാണ് ഓപ്പറേഷന്‍ ആസൂത്രണം ചെയ്തത് എന്നാല്‍ എവിടെയോ ചില പാളിച്ചകള്‍ സംഭവിച്ചുവെന്ന് ചിദംബരം പറഞ്ഞു.
12:55 PM
മാവോ ആക്രമണം: ഛത്തീസ്ഗഡില്‍ 20 സൈനികര്‍ മരിച്ചു
റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. അഞ്ചു സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസ്താര്‍ വനമേഖലയിലെ സിആര്‍പിഎഫ് ബങ്കറിന് നേരെയാണ് മാവോയിസ്റ്റുകള്‍ ആക്രമിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
ബങ്കറിന് നേരെ ആദ്യം ബോംബെറിഞ്ഞതിന് ശേഷം വെടിവെയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരു സബ് ഇന്‍സ്‌പെക്ടറും കോണ്‍സ്റ്റബിള്‍ മാരുമാണ് മരിച്ചതെന്നാണ് ആദ്യ വിവരം. പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
പരിക്കേറ്റവരെ സൈനിക ഹെലിക്കോപ്ടറിലാണ് ആശുപത്രിയിലെത്തിച്ചത്. തികച്ചും ആസൂത്രിതമായ അക്രമണമാണ് മാവോയിസ്റ്റുകള്‍ നടത്തിയതെന്ന് ബാസ്താര്‍ ഐജി ടിജെ ലോങ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഒറീസയില്‍ മാവോവാദികള്‍ നടത്തിയ കുഴിബോംബ് സ്‌ഫോടനത്തില്‍ പത്ത് സുരക്ഷാ സൈനികര്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാവോയിസ്റ്റുകള്‍ ഛത്തീസ്ഗഡിലും കനത്ത ആക്രമണം നടത്തിയിരിക്കുന്നത്.
11:50 AM












Click it and Unblock the Notifications