കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യം തെളിയുന്നതുവരെ ഇന്ത്യയില്‍: ഷോയിബ്

  • By Super
Google Oneindia Malayalam News

Sania And Shoibe
ഹൈദരാബാദ്: പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെടാതെ തന്റെ ഭാര്യയെന്ന് അവകാശപ്പെടുന്ന അയേഷ സിദ്ദിഖി പരസ്യമായി രംഗത്തുവരണമെന്നു പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷോയിബ് മാലിക്.

നിരപരാധിത്വം തെളിയിക്കപ്പെട്ടതിനു ശേഷമേ ഇന്ത്യ വിടുകയുള്ളൂവെന്ന് വ്യക്തമാക്കിയ ഷോയിബ് സംസാരത്തിനിടയില്‍ അയേഷയെ മുതിര്‍ന്ന സഹോദരിയെന്നര്‍ത്ഥം വരുന്ന 'ആപാ'യെന്ന് സംബോധന ചെയ്യുകയുംചെയ്തു.

പ്രതിശ്രുത വധുവും ഇന്ത്യന്‍ ടെന്നിസ് താരവുമായ സാനിയ മിര്‍സയ്‌ക്കൊപ്പം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് സാനിയയുടെ വീട്ടുമുറ്റത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മാലിക്.

പ്രശസ്തിക്കുവേണ്ടി തനിക്കെതിരേ വിലകുറഞ്ഞ പ്രചാരണങ്ങള്‍ നടത്തുന്ന ആയിഷ വെളിച്ചത്തുവരാത്തതിനു പിന്നില്‍ ദുരൂഹതയുണ്ട്. അവര്‍ ജനങ്ങള്‍ക്കു മുന്നില്‍വന്നു സത്യം വെളിപ്പെടുത്തണം ആവശ്യപ്പെട്ടു- ഷോയിബ് ആവശ്യപ്പെട്ടു.

എന്നെയോ കുടുംബത്തെയോ ഷോയിബ് തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ആദ്യവിവാഹമെന്ന പേരിലുള്ള 'നാടകം' തങ്ങളെ ദുഃഖിപ്പിച്ചെന്നും സാനിയ മിര്‍സ വ്യക്തമാക്കി.

സത്യമെല്ലാം ചനിക്കറിയാമെന്നും അങ്ങനെയൊരു വിവാഹം നടന്നിട്ടില്ല, അതുകൊണ്ടുതന്നെ വിവാഹമോചനത്തിന്റെ ആവശ്യവുമില്ലെന്നും സാനിയ പറഞ്ഞു.

അയേഷ സിദ്ദിഖിയുടെ പിതാവു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷോയിബിനെ പോലീസ് രണ്ടുമണിക്കൂര്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇരുവരും മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X