Get Updates
Get notified of breaking news, exclusive insights, and must-see stories!

സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പെടുത്തി

Doctor
ദില്ലി: സയാമീസ് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി. ദില്ലിയിലെ ബട്ര ആശുപ്രത്രിയിലെ 25 ഡോക്ടര്‍മാരുള്‍പ്പെട്ട സംഘമാണ് തിങ്കളാഴ്ച രാത്രി ശരീരങ്ങള്‍ കൂടിച്ചേര്‍ന്ന നിലയിലുള്ള കുഞ്ഞുങ്ങളെ വിജയകരമായി വേര്‍പെടുത്തിയത്.

തിങ്കളാഴ്ച കാലത്ത് 7മണിയ്ക്ക് ആരംഭിച്ച ശസ്ത്രക്രിയ രാത്രിയോടെയാണ് പൂര്‍ത്തിയായത്. ശസ്ത്രക്രിയയ്ക്കുശേഷം കുഞ്ഞുങ്ങളെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ബീഹാര്‍ സ്വദേശികളായ സുഭാഷ് മുഖിയയുടെയും നിര്‍മ്മലാദേവിയുടെയും മക്കളായ ഗീത, സീത എന്നിവരെയാണ് ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തിയത്. 18മാസമാണ് ഇവരുടെ പ്രായം.

ഇവരുടെ ശരീരങ്ങള്‍ ഒരേ ജനനേന്ദ്രിയവും, പ്രത്യുല്‍പാദനാവയവങ്ങളും മൂത്രനാളിയും പങ്കിടുന്ന രീതിയിലായിരുന്നു. ഇടുപ്പിന്റെ ഭാഗത്തുവച്ചാണ് ശരീരങ്ങള്‍ രണ്ടും വേര്‍പെടുത്തിയതെന്നും പിന്നീട് പുനര്‍നിര്‍മ്മാണ ശസ്ത്രക്രിയയിലൂടെ അവയവങ്ങള്‍ തുന്നിച്ചേര്‍ക്കുകയുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കുട്ടികളെ പത്തുദിവസത്തേയ്ക്ക് ഐസിയുവില്‍ത്തന്നെ കിടത്താനാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ശസ്ത്രക്രിയ നത്തിയ ഭാഗങ്ങളില്‍ അണുബാധയുണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണിത്. ഒരു മാസത്തിനുള്ളില്‍ ഇവര്‍ക്ക് സ്വതന്ത്രമായി രണ്ടുപേരായി ജീവിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ശരീരങ്ങള്‍ യോജിച്ചനിലയിലുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നത് വളരെ അപൂര്‍വ്വമാണ്. 2000,000 പ്രസവങ്ങളില്‍ ഒന്ന് എന്ന നിലയിലാണ് ഇത് സംഭവിക്കാറുള്ളത്.

ഇത്തരത്തിലുള്ള കുഞ്ഞുങ്ങളെ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തിയാല്‍ ജീവിക്കാനുള്ള സാധ്യത വെറും 5ശതമാനം മുതല്‍ 25ശതമാനം വരെ മാത്രമാണ്. മിക്കപ്പോഴും ഇവര്‍ ജനനത്തിന് പിന്നാലെയോ പ്രവസത്തില്‍ത്തന്നെയോ മരിയ്ക്കുകയാണ് ആണ് ചെയ്യാറുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+