സര്‍ക്കോസിയുടെ അവിഹിതബന്ധം അന്വേഷിക്കുന്നു

സര്‍ക്കോസിയ്ക്കും ബ്രൂണിയ്ക്കും വിവാഹേതരബന്ധങ്ങളുണ്ടെന്ന് ഇന്റര്‍നെറ്റില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇവയുടെ ഉറവിടം അന്വേഷിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.
സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കുള്ള സര്‍കോസിയുടെ നീക്കങ്ങളെ തകിടംമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണു ദുഷ്പ്രചാരണമെന്നാണ് അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കള്‍ അഭിപ്രായപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചില ധനകാര്യസ്ഥാപനങ്ങള്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ നിജസ്ഥിതിയെക്കുറിച്ചും അന്വേഷണം നടക്കും.
സര്‍കോസിക്കു പരിസ്ഥിതി മന്ത്രി ചാന്റര്‍ ജൂണോയുമായും മുന്‍ മോഡല്‍കൂടിയായ കാര്‍ല ബ്രൂണിക്ക് ഗായകന്‍ ബഞ്ചമിന്‍ ബിലോയുമായും അവിഹിത ബന്ധങ്ങളുണ്ടെന്നാണു ഫെബ്രുവരിയില്‍ ട്വിറ്ററില്‍ വാര്‍ത്ത വന്നത്.
ഇതിന് പിന്നാലെ ലോകത്തെമ്പാടുമുള്ള മാധ്യമങ്ങള്‍ ഈ വാര്‍ത്തകള്‍ ആവര്‍ത്തിച്ചു. രണ്ടു പത്രപ്രവര്‍ത്തകര്‍ ട്വിറ്ററില്‍ ഇൌ വാര്‍ത്ത ആവര്‍ത്തിച്ചുവെങ്കിലും സ്ഥിരീകരിക്കാന്‍ തെളിവുകളില്ലെന്നു സമ്മതിച്ചിരുന്നു.
നിഷ്പക്ഷ രാഷ്ട്രീയ നിലപാടുള്ള ജേണല്‍ ദു ഡിമാഞ്ചെന എന്ന പ്രമുഖ പത്രത്തിന്റെ വെബ്‌സൈറ്റില്‍ അവിഹിതബന്ധത്തെക്കുറിച്ച് വാര്‍ത്ത വന്നപ്പോള്‍ സര്‍കോസി പരാതിപ്പെട്ടതിനെ തുടര്‍ന്നു വാര്‍ത്ത കൊടുത്തയാളെ പത്രം പുറത്താക്കിയിട്ടുണ്ട്. എന്തായാലും സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്ന അന്വേഷണത്തോടെ ഇക്കാര്യത്തിലുള്ള യാഥാര്‍ത്ഥ്യം പുറത്തുവരുമെന്ന് പ്രതീക്ഷിയ്ക്കാം.












Click it and Unblock the Notifications