ഫോണിലൂടെയുള്ള വിവാഹത്തിന് സാധുതയില്ല

പാകിസ്താന്‍ ക്രിക്കറ്റ് താരം ഷോയിബ് മാലിക് താന്‍ ഫോണിലൂടെയാണ് വിവാഹം ചെയ്തതെന്ന അയേഷ സിദ്ദിഖിയുടെ വാദത്തെ ദുര്‍ബലമാക്കുന്നതാണ് മതപണ്ഡിതന്റെ പ്രസ്താവന. അയേഷ-ഷോയിബ് ബന്ധം സംബന്ധിച്ച വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് മുഹമ്മദ് ഖാദര്‍ അലിയുടെ പ്രതികരണം.
ഇസ്ലാമിക നിയമമനുസരിച്ചു വരനും വധുവിന്റെ പിതാവും (പെണ്‍കുട്ടിയുടെ ചുമതലയുള്ള രക്ഷിതാവ്) രണ്ടു സാക്ഷികളുടെ സാന്നിധ്യത്തില്‍ വിവാഹം നടത്തുകയും മഹര്‍ കൈമാറുകയും വേണം. വരനെയും വധുവിനെയു സാക്ഷികള്‍ക്കു ബോധ്യപ്പെടണം. വധു ഉള്‍പ്പെടെ എല്ലാവരും വിവാഹസമയത്തു തന്നെ നികാഹ് നാമയില്‍ ഒപ്പിടണം. എല്ലാവരും ഒരേ സ്ഥലത്തുണ്ടെങ്കില്‍ മാത്രമേ ഇതു സാധിക്കുകയുള്ളൂ- മുഖ്യ ഖാസി വ്യക്തമാക്കി.
ഫോണ്‍, ഇന്റര്‍നെറ്റ് വിവാഹങ്ങള്‍ ഇസ്ലാം നിയമപ്രാകാരം ദുര്‍ബലമാണെന്നു പ്രമുഖ മുസ്ലിം മത പാഠശാലയായ ദയൂബന്ദ് ദാറുല്‍ ഉലൂം വക്താവ് ആദില്‍ സിദ്ദീഖി അഭിപ്രായപ്പെട്ടു. വിവാഹ സന്നദ്ധത അറിയിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന വാക്യങ്ങള്‍ രണ്ടു സാക്ഷികളുടെ സാന്നിധ്യത്തില്‍ അവര്‍ കേള്‍ക്കുംവിധം പറയണമെന്നും ആദില്‍ സിദ്ദീഖി പറഞ്ഞു.
അയേഷ ആള്‍മാറാട്ടം നടത്തി തന്നെ വഞ്ചിക്കുകയായിരുന്നുവെന്നാണ് ഷോയിബിന്റെ നിലപാട്. അക്കാര്യം ശരിയാണെങ്കില്‍ വിവാഹ ബന്ധം നിലനില്‍ക്കില്ല, അതുവഴി ഷോയിബിന് വിവാദങ്ങളില്‍ മോചനം നേടുകയും ചെയ്യാം.












Click it and Unblock the Notifications