നളിനിയ്ക്ക് പൊതുമാപ്പ് നല്‍കാനാവില്ല: ഹൈക്കോടതി

മരിക്കുന്നതിന് മുന്‍പ് മകളോടൊപ്പം അല്‍പ്പകാലം കഴിയുന്നതിന് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നളിനി ജയില്‍മോചനം ആവശ്യപ്പെട്ടത്. എന്നാല്‍ നളിനിയെ മോചിപ്പിക്കാതിരിക്കാന്‍ എട്ടുകാരണങ്ങള്‍ ജയില്‍ ഉപദേശക സമിതി നല്‍കിയ റിപ്പോര്‍ട്ടിലുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്താണ് ചെയ്യുന്നതെന്ന ബോധ്യത്തോടെ രാജീവ് ഗാന്ധിയെ വധിച്ച നളിനിയെ മോചിപ്പിക്കാനാവില്ല, നളിനി ജയിലിന് പുറത്തുവന്നാല്‍ ക്രമസമാധാനം തകറിലാവും തുടങ്ങിയ കാരണങ്ങളാണ് സര്‍ക്കാര്‍ ബോധിപ്പിച്ചത്.
1991ല്‍ അറസ്റ്റിലായ നളിയ്ക്ക് എട്ട് വര്‍ഷത്തിന് ശേഷം സുപ്രീം കോടതി വധശിക്ഷ വിധിച്ചു. എന്നാല്‍ നളിനിയ്ക്ക് ജയിലില്‍വച്ച് പെണ്‍കുട്ടി ജനിച്ച പശ്ചാത്തലത്തില്‍ രാജീവിന്റെ വിധവ സോണിയ ഉള്‍പ്പെടെയുള്ളവരുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയായിരുന്നു.












Click it and Unblock the Notifications