പിണറായിയുടെ യാത്ര: കാരാട്ട് നിലപാട് വ്യക്തമാക്കണം

ഈ മാസം എട്ടിന് ഇടതുപാര്‍ട്ടികള്‍ രാജ്യവ്യാപകമായി നടത്തുന്ന ജയില്‍ നിറയ്ക്കല്‍ സമരം പ്രഖ്യാപിച്ചിരിയ്‌ക്കെ പിണറായി നടത്തുന്ന വിദേശ പര്യടനത്തെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിണറായിയുടേത് പ്രത്യേക ദൗത്യമാണോ എന്നും അദ്ദേഹം ചോദിച്ചു.
ദേശിയ നേതൃത്വത്തില്‍ ഇടതു പാര്‍ട്ടികള്‍ക്കൊപ്പമാണ് ഫോര്‍വേഡ് ബ്ലോക്കിന്റെ സ്ഥാനമെങ്കിലും സംസ്ഥാനത്തെ എല്‍ഡിഎഫില്‍ ഇടം ലഭിച്ചിട്ടില്ല. എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ന്യായമാണെന്ന് ദേശീയ നേതൃത്വം അംഗീകരിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ സിപിഎം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നില്ലെന്നും ബിശ്വാസ് കുറ്റപ്പെടുത്തി.
അതേ സമയം പാര്‍ട്ടി നല്‍കിയ ദൗത്യം ഏറ്റെടുത്ത് തന്നെയാണ് പിണറായി വിദേശപര്യടനത്തിന് പോയതെന്ന് സിപിഎം വ്യക്തമാക്കി. കേരളത്തിലെ സമരത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയ ശേഷമാണ് പിണറായിയുടെ വിദേശയാത്രയെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള വിശദീകരിച്ചു.












Click it and Unblock the Notifications