വിവാഹമോചനം: ട്വീറ്റും തെളിവാകും

മുപ്പതുകാരിയായ ദില്ലിസ്വദേശി അനു ശര്‍മ തന്റെ ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ നിര്‍ദ്ദേശം. അനുവിന്റെ ഭര്‍ത്താവ് സ്ഥിരമായി നുണപറഞ്ഞ് വീട്ടില്‍ നിന്ന് പുറത്തിറങ്ങുമെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ട്വീറ്റ് വായിച്ചപ്പോള്‍ പറുന്നതെല്ലാം കള്ളമാണെന്നും വ്യക്തമായി.
ഇതേത്തുടര്‍ന്ന് അടുത്ത ദിവസം അനു ശര്‍മ നിയമവിദഗ്ധരെ കണ്ട് വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്യുകയായിര്‍ന്നു. തെൡവായി ഭര്‍ത്താവിന്റെ ട്വീറ്റുകളാണ് അനു ചൂണ്ടിക്കാട്ടിയത്.
ബിസിനസ് കാര്യങ്ങള്‍ക്കായി പുറത്തുപോകുകയാണെന്ന് പറയാറുള്ള ഭര്‍ത്താവ് പതിവായി സുഹൃത്തുക്കള്‍ക്കൊപ്പം നഗരത്തില്‍ ആഘോഷങ്ങള്‍ നടത്തുകയായിരുന്നുവത്രേ. .
അനുവിന്റെ തെറിവിളിച്ച് കൊണ്ട് ഭര്‍ത്താവ് പോസ്റ്റ് ചെയ്ത ട്വീറ്റാണ് വിവാഹമോചനത്തിലേക്ക് വഴിത്തെളിച്ചിരിക്കുന്നത്. ഐ ഹെയ്റ്റ് മൈ വൈഫ് എന്ന ട്വീറ്റാണ് കേസിലെ പ്രധാന തെളിവായി അനു ശര്‍മ കോടതിയില്‍ കാണിക്കാന്‍ പോകുന്നത്.
ഓരോ വ്യക്തിയുടെയും ട്വിറ്റര്‍ അക്കൗണ്ടിലെ ട്വീറ്റുകള്‍ വെറും സന്ദേശങ്ങള്‍ ട്വീറ്റല്ലെന്നും ജീവിതവുമായി ബന്ധപ്പെട്ട് ഏറെ വിലപ്പെട്ടതാണ്. അതിനാല്‍ തന്നെ വിവാഹമോചന കേസുകളില്‍ രണ്ടാം തെളിവായി ട്വീറ്റ് ഉപയോഗിക്കാം. ട്വീറ്റ് മാത്രമല്ല, സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുന്ന സ്റ്റാറ്റസ് അപ്‌ഡേഷനുകള്‍ കോടതിയില്‍ തെളിവായി ഉപയോഗിക്കാനാകും-വിദഗ്ധര്‍ പറയുന്നു.
ട്വിറ്ററിലെ ട്വീറ്റുകളും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളായ ഒര്‍ക്കുട്ട്, ഫേസ്ബുക്ക് എന്നിവയിലെ സന്ദേശങ്ങളും ഒരു വ്യക്തിയുടെ മാനസികാവസ്ഥയാണ് കാണിക്കുന്നത്. ഇത്തരം സന്ദേശങ്ങള്‍ തെളിവായി ഉപയോഗിക്കാമെന്ന രീതിയില്‍ ഐ ടി ആക്ടില്‍ ഭേദഗതിവരുത്തിയിരുന്നു.
ഐ ടി ആക്ടില്‍ ഇകൊമേഴ്, സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ് പ്രവര്‍ത്തനങ്ങള്‍, മൈക്രോബ്ലോഗിംഗ് സൈറ്റ് ഉപയോഗം എന്നിവയെല്ലാം ഉള്‍പ്പെടുന്നുണ്ടെന്ന് സുപ്രിം കോടതി വക്കീല്‍ പവന്‍ ദുഗ്ഗല്‍ വ്യക്തമാക്കി. നിലവില്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ക്കും മൈക്രോബ്ലൊഗിങ് സൈറ്റായ ട്വിറ്ററിനും വന്‍ പ്രധാന്യമാണ് ലഭിച്ചുക്കിണ്ടിരിക്കുന്നത്.












Click it and Unblock the Notifications