യൂണിറ്റിന് 25 പൈസ സര്‍ചാര്‍ജ്ജ് ഏര്‍പ്പെടുത്തി

എല്‍ടി വിഭാഗത്തില്‍പ്പെട്ട ഗാര്‍ഹിക, കാര്‍ഷിക ഉപയോക്താക്കള്‍, അനാഥാലയങ്ങള്‍, തെരുവുവിളക്കുകള്‍ എന്നിവ ഒഴിച്ചുള്ള എല്ലാ ഉപയോക്താക്കള്‍ക്കും 10% വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
മാസം 300 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ അധിക വൈദ്യുതിക്ക് യൂണിറ്റിന് 7.25 രൂപ നല്‍കണം. ഏപ്രില്‍, മേയ് മാസങ്ങളിലെ നിരക്കാണിത്.
വ്യവസായ, വാണിജ്യ ഉപയോക്താക്കള്‍ ഉള്‍പ്പെടെ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 90 ശതമാനത്തിനു മുകളിലുള്ള ഓരോ യൂണിറ്റിനും ഏപ്രില്‍, മേയ് മാസങ്ങളില്‍ 7.25 രൂപ നല്‍കണം. ഇപ്പോഴത്തെ ഉത്തരവ് അടുത്ത മാസം അഞ്ചിനു കമ്മിഷന്‍ പുനഃപരിശോധിക്കും.
കടുത്ത വേനലിനെ തുടര്‍ന്നു വൈദ്യുതിലഭ്യത കുറഞ്ഞ സാഹചര്യത്തില്‍, പ്രതിമാസം 200 യൂണിറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കളില്‍ നിന്നു കൂടുതലായി ഉപയോഗിക്കുന്ന വൈദ്യുതിക്ക് അധിക നിരക്ക് ഈടാക്കണമെന്നാണു കമ്മിഷനോടു ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്.












Click it and Unblock the Notifications