വര്‍ഗീസ് കൊല്ലപ്പെട്ടതാണെന്ന് സംശയമുണ്ടായിരുന്നു

വര്‍ഗീസ് കൊല്ലപ്പെട്ടതിന്റെ പിറ്റേ ദിവസമാണ് പൊലീസ് ഇക്കാര്യം വീട്ടിലറിയിച്ചത്. മൃതദേഹം തിരിച്ചറിയാനായി ആശുപത്രിയില്‍ എത്തിയപ്പോള്‍ ഏറ്റുമുട്ടലിലല്ല കൊല്ലപ്പെട്ടിരിക്കുന്നതെന്ന് സംശയം തോന്നി. വര്‍ഗീസിന്റെ ദേഹമാസകലം മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. മുട്ടിന് താഴെ പൊള്ളലേറ്റ അടയാളങ്ങളും കാണപ്പെട്ടു. ചില ഭാഗങ്ങളില്‍ മുറിവുകളും ഉണ്ടായിരുന്നു.
എന്നാല്‍ പൊലീസിനെ ഭയന്ന് അക്കാര്യങ്ങള്‍ പുറത്തുപറഞ്ഞില്ല. വര്‍ഗീസിന്റെ മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് വീട്ടിലാണ് സംസ്‌കാരം നടത്തിയത്. വര്‍ഗീസിനെ താനാണ് വെടിവച്ചുകൊന്നതെന്ന് കോണ്‍സ്റ്റബില്‍ രാമചന്ദ്രന്‍ നായര്‍ വെളിപ്പെടുത്തിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും തോമസും ജോസഫും വ്യക്തമാക്കി.
കേസില്‍ തിങ്കളാഴ്ചത്തെ വിചാരണ പൂര്‍ത്തിയായി. 1970 ഫെബ്രുവരി 18ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം താന്‍ വര്‍ഗീസിനെ വെടിവെച്ചുകൊന്നുവെന്ന കോണ്‍ഗ്രസ്റ്റബിള്‍ രാമചന്ദ്രന്‍നായരുടെ വെളിപ്പെടുത്തലാണ് കേസിന് ആധാരം. മുന്‍ ഡിജിപി വിജയന്‍, മുന്‍ ഐജി ലക്ഷ്മണ എന്നിവരാണ് കേസിലെ പ്രതികള്‍. 1999ലാണ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.












Click it and Unblock the Notifications