കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരവിരുദ്ധ പോരാട്ടം: ഇന്ത്യ ചൈനയുടെ പിന്തുണ തേടി

  • By Ajith Babu
Google Oneindia Malayalam News

SM Krishna
ബെയ്ജിങ്: ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ തീവ്രവാദത്തെ നേരിടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ചൈനയുടെ പിന്തുണ വിദേശകാര്യ മന്ത്രി എസ്എം കൃഷ്ണ അഭ്യര്‍ത്ഥിച്ചു. തീവ്രവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും കൈകോര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൈന സന്ദര്‍ശിക്കുന്ന കൃഷ്ണ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നിന് മുന്‍പായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

തീവ്രവാദത്തിനെതിരെ ഐക്യരാഷ്ട്രസഭയില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് ചൈന പിന്തുണ നല്‍കണം. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ വ്യാപക വിഷങ്ങള്‍ അടങ്ങിയ നിയമ നിര്‍മ്മാണമാണ് ഇന്ത്യ ഉദ്ദേശിക്കുന്നതെന്നും കൃഷ്ണ പറഞ്ഞു.

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച രാത്രിയാണ് എസ്എം കൃഷ്ണ ചൈനയിലെത്തിയത്. ചൈനീസ് വിദേശകാര്യ മന്ത്രി യാങ് ജിയേയും പ്രസിഡന്റ് വെന്‍ ജിയാബോയുമായും കൃഷ്ണ ചര്‍ച്ചകള്‍ നടത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X