അയേഷ പറയുന്നത് സത്യമാണെന്ന് വെളിപ്പെടുത്തല്‍

ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട കാലത്ത് അയേഷ ഷോയിബിന് അയച്ചുകൊടുത്ത പടങ്ങള്‍ അവരുടേത് തന്നെയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. മാലിക്ക് കുടുംബത്തിന്റെ സുഹൃത്തായ അമീന്‍ ഷെയ്ഖ് ആണ് വിഴിത്തിരിവായേയ്ക്കുന്ന ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
ചാറ്റില്‍ പരിചയപ്പെട്ട സമയത്ത് അയേഷ സ്വന്തം ഫോട്ടോ അല്ല അച്ചുതന്നതെന്നും തെറ്റിദ്ധരിപ്പിക്കാനായി മറ്റാരുടേയോ പടമാണ് അയച്ചുതന്നതെന്ന ഷോയിബിന്റെ വാദം പൊളിക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍.
അയേഷ ഷോയിബിന് അയച്ചുകൊടുത്ത പടം താന്‍ കണ്ടിരുന്നുവെന്നും എന്നാല്‍ ആ ഫോട്ടോയില്‍ അയേഷ നന്നേ മെലിഞ്ഞിട്ടായിരുന്നുവെന്നും ഷെയ്്ഖ് വ്യക്തമാക്കി.
എനിയ്ക്കുറപ്പുണ്ട്, അയേഷയെ പ്രണയിക്കാന്‍ ഷോയിബ് തീരുമാനിക്കുകയായിരുന്നു. ദുബയില്‍ വച്ച് ഇവര്‍ നേരില്‍ കണ്ടിരുന്നു. ഷോയിബിന്റെ പിതാവ് ഈ ബന്ധത്തെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. ഇവരുടെ നിക്കാഹ് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞിരുന്നു.
എന്നെ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു. അയേഷ പറയുന്നത് സത്യമാണ്. അവര്‍ വിവാഹിതരാണ്. അയേഷയ്ക്കുണ്ടായ ഈ അവസ്ഥയില്‍ എനിക്ക് ദുഖമുണ്ട്. ഇപ്പോള്‍ ഷോയിബ് സാനിയയെ വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന് കേള്‍ക്കുന്നു. എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലാവുന്നില്ല- ഷെയ്ഖ് പറഞ്ഞു.
അയേഷ തന്നെ കബളിപ്പിക്കുയായിരുന്നുവെന്നും ആള്‍മാറാട്ടം നടത്തി തന്നെ പറ്റിക്കുയായിരുന്നുവെന്നുമുള്ള വാദത്തിലാണ് ഷോയി്്ബ് ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നത്. എന്നാല്‍ ഈ വാദം ശരിയാണെങ്കില്‍ ഷോയിബിന് സത്യങ്ങള്‍ അംഗീകരിക്കുയും നിയമനടപടി നേരിടുകയും ചെയ്യേണ്ടിവരും.












Click it and Unblock the Notifications