ഹാക്കര്‍മാര്‍ ഇന്ത്യന്‍ രഹസ്യങ്ങള്‍ ചോര്‍ത്തി

ഇന്ത്യ സമീപകാലത്ത് വികസിപ്പിച്ചെടുത്ത 'ശക്തി' എന്ന കരസേനയുടെ ആധുനിക പ്രതിരോധ നിയന്ത്രണ സംവിധാനത്തെക്കുറിച്ചും പുതിയ മൊബൈല്‍ മിസൈല്‍ പ്രതിരോധസംവിധാനമായ 'അയേണ്‍ ഡോമിനെ'ക്കുറിച്ചുമുള്ള രഹസ്യവിവരങ്ങള്‍ ഇവര്‍ ചോര്‍ത്തിയിട്ടുണ്ട്. ടൊറന്‍േറാ സര്‍വകലാശാലാ ഗവേഷകര്‍ തയ്യാറാക്കിയ 'ഷാഡോസ് ഓഫ് ദ ക്ലൗഡ്' എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്.
ഹാക്കര്‍മാര്‍ ചോര്‍ത്തിയ ടിബറ്റ്, ബംഗ്ലാദേശ്, മ്യാന്‍മര്‍ അതിര്‍ത്തികളിലെ സുരക്ഷാകാര്യങ്ങളും മാവോയിസ്റ്റുകളുടെ സായുധകലാപത്തെക്കുറിച്ചുള്ള വിവരങ്ങളും തങ്ങള്‍ കണ്ടെടുത്തതായി ഗവേഷകര്‍ റിപ്പോര്‍ട്ടിലൂടെ അവകാശപ്പെടുന്നു.
ട്വിറ്റര്‍, ഗൂഗിള്‍ ഗ്രൂപ്പ്, യാഹൂ മെയില്‍ തുടങ്ങിയവയിലൂടെയാണ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയതെന്നാണ് കണ്ടെത്തല്‍. ദലൈലാമയുടെ ഓഫീസിലെ ഇമെയിലില്‍ നുഴഞ്ഞുകയറിയതായും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യന്‍ എംബസികളിലെ വിസാ വിവരങ്ങളും ടിഞ്ഞാറന്‍ ആഫ്രിക്ക, റഷ്യ, മുന്‍ സോവിയറ്റ് യൂണിയന്‍, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയ്ക്ക് ഇന്ത്യയുമായുള്ള ബന്ധവും ചോര്‍ത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications