വിലക്കയറ്റ സമരം: കേരളത്തില്‍ അറസ്റ്റില്ല

കേരളത്തിലും ബംഗാളിലും ലക്ഷക്കണക്കിനു പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കെടുക്കുക. അതിനാല്‍ അറസ്റ്റ് പ്രായോഗികമല്ല. മറ്റു സംസ്ഥാനങ്ങളില്‍ സമരം നടത്തുന്ന പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യണമോ എന്നത് അതാതു സര്‍ക്കാരുകള്‍ തീരുമാനിക്കുമെന്നും കാരാട്ട് പറഞ്ഞു
ഏപ്രില്‍ എട്ടിന് 25 ലക്ഷം പേര്‍ അറസ്റ്റ് വരിച്ച് ജയിലില്‍ പോകുമെന്നായിരുന്നു സിപിഎം നേരത്തെ പ്രഖ്യാപിച്ചിരുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭം എന്നും പാര്‍ട്ടി ഇതിനെ വിശേഷിപ്പിച്ചിരുന്നു.
ഇന്ത്യയൊട്ടാകെ 30 ലക്ഷം പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് ഇടതുകക്ഷികള്‍ അവകാശപ്പെടുന്നത്. അതേ സമയം കേരളത്തില്‍ പാര്‍ട്ടി സെക്രട്ടറിയും പിബി അംഗവുമായ പിണറായി വിജയന്‍ വിദേശ പര്യടനത്തിലായതിനാല്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്.












Click it and Unblock the Notifications