കിഷന്‍ജി ജീവനോടെയിരിക്കുന്നു: മാവോയിസ്റ്റുകള്‍

മാര്‍ച്ച് 24ന് ഹതിലോത്ത് വനമേഖലയില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ കിഷന്‍ജി കൊല്ലപ്പെട്ടിരിയ്ക്കാമെന്ന് സൈനികവൃത്തങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയുമായാണ് മാവോയിസ്റ്റുകള്‍ രംഗത്തുവന്നിരിയ്ക്കുന്നത്.
75 സിആര്‍പിഎഫ് ജവാന്‍മാരെ ഛത്തീസ്ഗഡില്‍ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് മാവോയിസ്റ്റുകളുടെ പ്രസ്താവന. മാര്‍ച്ച് 24ന് ലാല്‍ഗഡില്‍ സൈന്യം നടത്തിയ നീക്കത്തില്‍ സംസ്ഥാന, കേന്ദ്ര കമ്മിറ്റി അംഗങ്ങളോ പോളിറ്റ്ബ്യൂറോ അംഗങ്ങളോ കൊല്ലപ്പെട്ടിട്ടില്ലെന്ന് പിടിഐയ്ക്ക് നല്‍കിയ ഫാക്‌സ് സന്ദേശത്തില്‍ മാവോവിസ്റ്റ് നേതാക്കള്‍ അറിയിച്ചു.
ലാല്‍ഗഡിലെ നിരപരാധികളെയാണ് ആക്രമിച്ചു കൊന്നത്. കിഷന്‍ജി മരിച്ചുവെന്നു പ്രചരിപ്പിച്ച് സംഘടനയുടെ നീക്കത്തെ ദുര്‍ബലപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഒറീസയിലെ മാവോയിസ്റ്റ് നേതൃത്വം നല്‍കിയ സന്ദേശത്തില്‍ പറയുന്നു.












Click it and Unblock the Notifications