കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗികാരോപണം: വൈദികന്‍ അന്വേഷണം നേരിടണം

  • By Lakshmi
Google Oneindia Malayalam News

Holy Cross
ചെന്നൈ: അമേരിക്കയില്‍വച്ച് ലൈംഗികപീഡനാരോപിതനായ റോമന്‍ കത്തോലിക്കാ പുരോഹിതനോട് അന്വേഷണം നേരിടാന്‍ മദ്രാസ് ആര്‍ച്ച് ബിഷപ് ആവശ്യപ്പെട്ടു.

യുഎസിലെ മിനസോട്ടയില്‍ പതിനാലുകാരിയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ഫാദര്‍ ജോസഫ് പളനിവേല്‍ ജയ്‌പോളിനോടാണ് അമേരിക്കയിലേക്കു പോയി അന്വേഷണത്തെ നേരിടാന്‍ മദ്രാസ് ആര്‍ച്ച് ബിഷപ് ആവശ്യപ്പെട്ടിരിക്കുന്നത്.

മിന്നസോട്ടയിലെ ക്രൂക്ക്‌സ്‌റ്റോണ്‍ ഇടവകയില്‍ 2004 സെപ്റ്റംബര്‍ മുതല്‍ 2005 ഓഗസ്റ്റ് വരെ പൌരോഹിത്യ ശുശ്രൂഷയിലായിരുന്ന ജയ്‌പോള്‍ അമ്മയ്ക്ക് അസുഖമാണെന്ന കാരണം പറഞ്ഞു ഇന്ത്യയിലേക്കു മടങ്ങിവന്നു. തുടര്‍ന്ന് അദ്ദേഹം യുഎസിനു പോകാതെ ഇന്ത്യയില്‍ തന്നെ തങ്ങുകയായിരുന്നു.

ഈ സമയത്താണ് അദ്ദേഹത്തിനെതിരെ യുഎസില്‍ ചില ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത്.
കുന്പസാരിക്കാനായി പള്ളിയിലെത്തിയ പെണ്‍കുട്ടിയോട് വൈദികന്‍ അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. സഭ ഈ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ചെങ്കിലും അവയൊന്നും സംശയരഹിതമായി തെളിയിക്കാന്‍ കഴിഞ്ഞില്ല.

എന്നാല്‍, ഇപ്പോള്‍ ഇതേ ആരോപണങ്ങള്‍ യുഎസ് മാധ്യമങ്ങള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണു ജയ്‌പോളിനോട് യുഎസിലേക്കു പോയി അന്വേഷണത്തെ നേരിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വിവരം കാത്തലിക് ബിഷപസ് കോണ്‍ഫറന്‍സിനെയും (സിബിസിഐ) അറിയിച്ചിട്ടുണ്ടെന്നു അതിരൂപതയുടെ വക്താവ് ഫാദര്‍ അമുല്‍രാജ് പറഞ്ഞു. എന്നാല്‍ താന്‍ കുറ്റക്കാരനല്ലെന്നും യുഎസില്‍ പോയി അന്വേഷണത്തെ നേരിടാന്‍ തയ്യാറാണെന്നും ജെയ്പോള്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X