ഷോയിബ് വിവാഹമോചന രേഖയില്‍ ഒപ്പുവച്ചു

ഒപ്പം അയേഷയുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനുള്ള രേഖകളില്‍ ഷോയിബ് ഒപ്പുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടടുത്താണ് വിവാദത്തിന് ശരവേഗത്തിലുള്ള വഴിത്തിരിവുണ്ടായത്.
ഷോയിബ് അയേഷയെ വിവാഹം ചെയ്തിട്ടുണ്ടെന്ന കാര്യം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഫാറൂഖ് ഹസ്സനാണ് വ്യക്തമാക്കിയത്. ഷോയിബ് വിവാഹമോചനത്തിന് തയ്യാറായതിനാല്‍ അദ്ദേഹത്തിനെതിരെ അയേഷ സിദ്ദിഖിയും കുടുംബവും ഫയല്‍ ചെയ്ത കേസ് പിന്‍വലിക്കുമെന്നാണ് സൂചന.
ബുധനാഴ്ച കാലത്താണ് പ്രശ്‌നത്തിന് പരിഹാരമായി സമവായമുണ്ടായതെന്ന് സദ്ദിഖി കുടുംബത്തിന്റെ സുഹൃത്ത് ഡോക്ടര്‍ ഷാംസ് ബാബര്‍ വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാന്‍ ഷോയിബ് തന്നെ മുന്‍കയ്യെടുത്തത് നന്നായെന്നും അവര്‍ പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഷോയിബിന്റെ സഹോദരീ ഭര്‍ത്താവ് ഇമ്രാന്‍ സാഫര്‍ ഹൈദരബാദിലെത്തിയതോടെയാണ് പ്രശ്‌നപരിഹാരത്തിന് വഴിതെളിഞ്ഞത്. അദ്ദേഹം സിദ്ദിഖി കുടുംബവുമായും അവരുടെ അഭിഭാഷകരുമായും നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമവായമുണ്ടായതെന്നാണ് അറിയുന്നത്.












Click it and Unblock the Notifications