മൂന്നാറിലേക്ക് പുതിയ ദൗത്യസംഘം

മൂന്നാറിലെ ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് 5 ഡപ്യൂട്ടി കളക്ടര്‍മാര്‍ ഉള്‍പ്പെട്ട 90 അംഗ ഉദ്യോഗസ്ഥ സംഘത്തെയാണ് സര്‍ക്കാര്‍ നിയോഗിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് അടുത്തയാഴ്ചയോടെ ഇറങ്ങുമെന്നാണ് സൂചന.
ആദ്യ രണ്ട് ദൗത്യങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ ദൗത്യസംഘം. അതേ സമയം മൂന്നാര്‍ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിയ്ക്കുന്നതിനുള്ള പുതിയ ദൗത്യസംഘമായി ഇതിനെ കാണേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
പട്ടയത്തിന് അര്‍ഹരായവരെ കണ്ടെത്തുക, ഭൂസര്‍വ്വേയിലെ അവ്യക്തതകള്‍ ഇല്ലാതാക്കുക, കയ്യേറ്റങ്ങള്‍ കണ്ടെത്തുക, ഒഴിപ്പിക്കുക, ഭൂമി വിതരണം നടത്തുക- തുടങ്ങിയ വിപുലമായ ഉത്തരവാദിത്തങ്ങളാവും സംഘത്തിനുണ്ടാവുക.
ഈ മാസം മധ്യത്തോടെയാണ് ദൗത്യസംഘം മൂന്നാറിലെത്തിക്കുക. മഴ തുടങ്ങുന്നതിനു മുമ്പ് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.












Click it and Unblock the Notifications