120 യൂണിറ്റ് വരെ സര്‍ചാര്‍ജ്ജ് ഒഴിവാക്കി

കേന്ദ്ര സര്‍ക്കാര്‍ ഡീസലിനും നാഫ്തയ്ക്കും വില കൂട്ടിയതാണ് പുറത്തുനിന്ന് വാങ്ങുന്ന താപ വൈദ്യുതിയുടെ വില വര്‍ദ്ധിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആധാരമെഴുത്തുകാര്‍, കണക്കെഴുത്തുകാര്‍, സ്റ്റാംപ് വെന്‍ഡര്‍മാര്‍ എന്നിവര്‍ക്കായി ക്ഷേമനിധി രൂപീകരിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. 64 വയസ് പൂര്‍ത്തിയാവരും 25 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നവരും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടും.
ഭൂമിയ്ക്ക് ന്യയവില നിശ്ചയിച്ചുകൊണ്ടുള്ള ഗസറ്റ് വിജ്ഞാപനത്തിലെ അപാകതകള്‍ സംബന്ധിച്ച് പരാതി സമര്‍പ്പിക്കാനുള്ള കാലാവധി ഒരു മാസത്തില്‍ നിന്ന് മൂന്നുമാസമായി ദീര്‍ഘിപ്പിച്ചു. പരാതിയുള്ളവര്‍ക്ക് ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ നല്‍കാമെന്ന് വിഎസ് ്‌റിയിച്ചു.
നായാട്ടുകാരന്റെ വെടിയേറ്റു മരണപ്പെട്ട കോഴിക്കോട് താമരശേരി റേഞ്ചിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ പി ദേവദാസിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കും. ആലപ്പുഴ ജില്ലയില്‍ ശക്തമായ കാറ്റിലും മഴയിലും മിന്നലിലും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം സഹായം നല്‍കും.
ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപനം മന്ത്രിസഭ അംഗീകരിച്ചതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി വിവരാവകാശ നിയമം അനുസരിച്ച് കിട്ടിയ വിവരങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications