വിദേശ വനിതകളെ പൊലീസ് തുണിയുടുപ്പിച്ചു

പക്ഷേ കഴിഞ്ഞ ദിവസം അടിവസ്ത്രം മാത്രം ധരിച്ച് ഹൌസ് ബോട്ട് ടെര്‍മിനലില്‍ നടന്ന വിദേശ വനിതകള്‍ നാട്ടുകാരില്‍ കൗതുകമുണര്‍ത്തി, ടൂറിസം പൊലീസിന് തലവേദനയാവുകയും ചെയ്തു. ഒടുവില്‍ സഹികെട്ട പൊലീസ് ഇവരെ വസ്ത്രം ധരിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. ബ്രിട്ടീഷുകാരികളായ രണ്ട് യുവതികള്‍ ഹൗസ് ബോട്ട് സവാരി കഴിഞ്ഞ് പുന്നമടയിലെത്തി. അടിവസ്ത്രമെന്ന് പറയാവുന്ന തരത്തില്‍ പേരിനുമാത്രം വസ്ത്രമാണ് ഇവര്‍ ധരിച്ചിരുന്നത്.
ഇവര്‍ പുന്നമടയിലൂടെ നടന്നപ്പോള്‍ കൗതുകം തോന്നിയ നാട്ടുകാരും പിന്നാലെക്കൂടി, ഇതില്‍ക്കൂടുതലും ചെറുപ്പക്കാരായിരുന്നു. കുടുംബവുമായെത്തിയ മറ്റു വിനോദ സഞ്ചാരികളാവട്ടെ ഈ വനിതകളുടെ നടപ്പുകണ്ട് നാണം കെടുകയും ചെയ്തു.
സംഗതി ടൂറിസം പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടു, ഇവര്‍ വിദേശവനിതകളെ പിടികൂടി, കേരളത്തിന്റെ സംസ്‌ക്കാരത്തിന് ചേരുന്ന വേഷമല്ല ഇതെന്നും, അതുകൊണ്ട് നല്ല രീതിയില്‍ വസ്ത്രങ്ങള്‍ ധരിച്ച് നടക്കണമെന്നും അവരെ പറഞ്ഞ് മനസ്സിലാക്കി.
പലപ്പോഴും വിനോദസഞ്ചാര മേഖലകളില്‍ തലവേദനയാകുന്ന ഒന്നാണ് വിദേശികളായ സഞ്ചാരികളുടെ വസ്ത്രധാരണം. മിക്കപ്പോഴും നാട്ടുകാര്‍ക്ക് ഈ വസ്ത്രധാരണരീതി ഉള്‍ക്കൊള്ളാന്‍ കഴിയാറില്ല, മാത്രവുമല്ല പലേടത്തും ഇതുകാരണം വിദേശ സ്ത്രീകള്‍ക്ക് മോശം അനുഭവം നേരിടേണ്ടിവരുന്നുമുണ്ട്.
ഗോവയില്‍ വിദേശവനിതകള്‍ക്കെതിരെയുള്ള ലൈംഗികപീഡനങ്ങള്‍ വര്‍ധിച്ചപ്പോള്‍ ബ്രിട്ടനിലും മറ്റും ഗോവയില്‍ പോകുന്ന വര്‍ അവിടത്തെ തദ്ദേശീയ വസ്ത്രധാരണം സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.












Click it and Unblock the Notifications