നരഭോജനം: ഫോട്ടോ കണ്ട് ജഡ്ജിയ്ക്ക് ബോധക്ഷയം

2009 ജനുവരിയിലായിരുന്നു പൈശാചികമായ സംഭവം നടന്നത്. കരീന ബര്‍ദൂഷിയാന്‍ എന്ന പതിനാറുകാരിയാണ് പൈശാചികമായി കൊല്ലപ്പെട്ടത്. സംവത്തെത്തുടര്‍ന്ന് മാക്‌സിം ജൊലൊവത്സിക്‌സ്, യൂറി മോഷ്‌നോവ് എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. ഇവര്‍ ചേര്‍ന്നാണ് കൊലനടത്തി മാംസം ഭക്ഷിച്ചതെന്ന് ഇവരോടൊപ്പം സംഭവസമയത്ത് ഉണ്ടായിരുന്ന ഇകാത്‌റീന സിനോവ്‌വെ കോടതിയില്‍ പറഞ്ഞു.
കരീനയെ കൊലപ്പെടുത്തുമെന്ന് ഇവര്‍ നേരത്തെ പറഞ്ഞിരുന്നുവെങ്കിലും അത് തമാശയായിട്ടാണ് കരുതിയതന്നും സിനോവ്‌വെ പറയുന്നു.
മാക്‌സിമും കരീനയും പ്രണയത്തിലായിരുന്നു. അന്നേ ദിവസം നടന്ന പാര്‍ട്ടിക്കിടെ ഇരുവരും ഒരുമിച്ച് കുളിമുറിയിലേക്ക് പോയി. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ വിചിത്രമായ ശബ്ദങ്ങള്‍ കേട്ടു എന്നും അത് എന്തെന്ന് അന്വേഷിക്കാന്‍ കുളിമുറിക്ക് അടുത്തേക്ക് പോയ തന്നെ യൂറി മടക്കി അയച്ചു എന്നും ഇവര്‍ കോടതിയെ ധരിപ്പിച്ചു.
അടുത്തദിവസം വൈകിട്ട് ജോലികഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ യൂറിയും മാക്‌സിമും തനിക്ക് ഉരുളക്കിഴങ്ങും ഇറച്ചിയും നല്‍കി. ഇറച്ചി എവിടെ നിന്നാണെന്ന് തനിയ്ക്ക ്അറിയില്ലായിരുന്നു എന്നും സിനോവ്‌വെയ പറഞ്ഞു.
കരീനയെ കുളിമുറിയില്‍ വച്ച് ശ്വാസംമുട്ടിച്ച് കൊന്നശേഷം ശരീരത്തില്‍ നിന്ന് മാസം വെട്ടിയെടുക്കുകയായിരുന്നു എന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു.












Click it and Unblock the Notifications