Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ-ചൈന ഹോട്ട്‌ലൈന്‍ വരുന്നു

China, India agree to set up hot line for leaders
ബെയ്ജിങ്: ഇന്ത്യ-ചൈന പ്രധാനമന്ത്രിമാര്‍ക്ക് ആശയവിനിമയം നടത്തുന്നതിനായി ഹോട്ട്‌ലൈന്‍ സ്ഥാപിയ്ക്കുന്നതിന് ഇരു രാജ്യങ്ങളും കരാര്‍ ഒപ്പുവച്ചു. വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണയും ചൈനീസ് വിദേശകാര്യമന്ത്രി യാങ് ജിയേഷിയുമാണ് ഇതുസംബന്ധിച്ച കരാറില്‍ ഒപ്പിട്ടത്.

സമീപഭാവിയില്‍ ഏതെങ്കിലും രാജ്യവുമായി ഇന്ത്യ ഹോട്ട്‌ലൈന്‍ സ്ഥാപിക്കുന്നത് ഇതാദ്യമാണ്. പ്രധാനമന്ത്രിമാരുടെ ഓഫീസുകളെ ബന്ധിപ്പിച്ച് ഹോട്ട് ലൈന്‍ സ്ഥാപിക്കാനാണ് തീരുമാനം. ലൈന്‍ നിലവില്‍ വന്നു കഴിഞ്ഞാല്‍ ഇരു രാഷ്ട്രത്തലവന്‍മാര്‍ക്കും എതു സമയത്തും പരസ്പരം ആശയവിനിമയം നടത്താം.

സൈനികരംഗത്ത് വാശിയോടെ മുന്നേറുന്ന ചൈനയും ഇന്ത്യയും തമ്മില്‍ രൂക്ഷമായ അതിര്‍ത്തി തര്‍ക്കങ്ങളാണ് നിലനില്‍ക്കുന്നത്. അതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ ഹോട്ട്‌ലൈന്‍ ബന്ധത്തിന്റെ പ്രധാന്യം ഏറെയാണെന്ന് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+