റഷ്യയില്‍ പെണ്‍കുറ്റവാളികള്‍ വര്‍ധിക്കുന്നു

എന്തിനോടെങ്കിലുമുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ പേരിലും സ്ത്രീകള്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നുണ്ട്. റഷ്യയിലെ മുതിര്‍ന്ന ഒരു നിയമവിഭാഗം ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്താകെയുള്ള 46 വനിതാ ജയിലുകളിലായി ഇപ്പോള്‍ 49,000 സ്ത്രീകളാണ് വിവിധ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് തടവില്‍ക്കഴിയുന്നത്. സ്ത്രീകള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിന്റെ അളവ് കൂടിക്കൊണ്ടിരിക്കുകയാണ്.
മോഷണം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കേസുകളിലാണ് കൂടുതല്‍ സ്ത്രീകള്‍ അറസ്റ്റുചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് തടവില്‍ മരിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.
2009ല്‍ 4000ത്തില്‍ക്കൂടുതല്‍ ആളുകളാണ് ജയിലുകളില്‍ മരിച്ചത്. അതുപോലെ 521 വിചാരണത്തടവുകാരും മരിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ ജയിലുകളിലായി 861,867 ആളുകളാണ് തടവില്‍ക്കഴിയുന്നത്.
തടവറയിലെ സൗകര്യക്കുറവും തടവുകാരുടെ എണ്ണം കൂടുതന്നതും പലപ്പോഴും പടകര്‍ച്ചവ്യാധികള്‍ പടരാന്‍ കാരണമാകുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.












Click it and Unblock the Notifications