ഫ്‌ളോറിഡ കോടതിയ്ക്ക് ട്വിറ്റര്‍ അക്കൗണ്ട്

ട്വിറ്റര്‍ സേവനം ഉപയോഗപ്പെടുത്താന്‍ കോടതി ഉത്തരവിട്ടു കഴിഞ്ഞു. കോടതി വിധികള്‍, കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയെല്ലാം ഇനി കോടതി ട്വിറ്റു ചെയ്യും. ഇന്റര്‍നെറ്റ് സേവനം ഉപയോഗപ്പെടുത്തിയ ഫ്‌ലോറിഡയിലെ ആദ്യ കോടതിയാണ് സുപ്രീം കോടതി.
1994 ല്‍ ഓണ്‍ലൈനില്‍ പ്രമാണങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഇവിടെ നെറ്റ് സേവനം ഉപയോഗിക്കാന്‍ തുടങ്ങിയത്. പിന്നീട് 1996 ല്‍ കോടതിയുടെയും നിയമ ഉത്തരവുകളുടെയും ഒരോ ആഴ്ചയിലെയും സംഭവവികാസങ്ങള്‍ നെറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി.
ഇത്തരത്തില്‍ കോടതി ഉത്തരവുകള്‍ നെറ്റില്‍ പ്രസിദ്ധീകരിക്കുന്നത് ഏറെ ഉപകാരപ്രദമാണെന്ന് സൈറ്റ് അധികൃതര്‍ അറിയിച്ചു. ഇത്തരത്തില്‍ പോസ്റ്റ് ചെയ്യുന്ന പുതിയ വിവരങ്ങളുടെ സൈറ്റില്‍ നിന്നുള്ള ലിങ്ക് നല്‍കാന്‍ വേണ്ടിയാണ് ട്വിറ്റര്‍ സേവനവും തുടങ്ങിയത്. ഫ്‌ളോറിഡ സുപ്രീംകോര്‍ട്ട് ഡോട്ട് ഒ ആര്‍ ജി സൈറ്റിലാണ് കോടതി വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.
കാടതി ഉത്തരവുകളുടെ പകര്‍പ്പുകള്‍ നെറ്റില്‍ പ്രസിദ്ധീകരിക്കുകയും ഇതിന്റെ ലിങ്കുകളും ചെറുവിവരങ്ങളും ട്വീറ്റായി നല്‍കുകയും ചെയ്യുന്നതിലൂടെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ജനങ്ങള്‍ക്കിടയില്‍ നിയമബോധം സൃഷ്ടിക്കാനാകുമെന്ന് ഫ്‌ളോറിഡ കോടതിയിലെ ഇന്‍ഫോര്‍മേഷന്‍ ഓഫീസ് ഗ്രെയിക് വാട്ടേര്‍സ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications