Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വവര്‍ഗരതിക്കേസില്‍പ്പെട്ട അധ്യാപകന്‍ മരിച്ചു

ദില്ലി: സ്വവര്‍ഗരതി ആരോപണത്തെത്തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അലിഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോക്ടര്‍ ശ്രീനിവാസ് രാമചന്ദ്ര സിറാസിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

അലിഗഢ് കാമ്പസിനു പുറത്തുള്ള മറീസ് റോഡിലെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റിലെ കിടക്കയിലാണ് ബുധനാഴ്ച അറുപത്തിരണ്ടുകാരനായ സിറാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയോ ഹൃദയാഘാതമോ ആയിരിക്കാം മരണത്തിനു കാരണമെന്ന് കരുതുന്നതായി എസ്എസ്പി മാന്‍സിങ് ചൗഹാന്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.

മോഡേണ്‍ ഇന്ത്യന്‍ ലാംഗ്വേജ് വിഭാഗത്തില്‍ മറാത്തി അധ്യാപകനായിരുന്ന സിറാസിനെ റിക്ഷക്കാരനുമായി സ്വവര്‍ഗലൈംഗികബന്ധം പുലര്‍ത്തിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് സസ്‌പെന്‍ഡു ചെയ്തത്.

സംഭവം വിവാദമായതോടെ സര്‍വകലാശാലാ അധികൃതര്‍ നടപടിയെടുക്കുകയായിരുന്നു. വിരമിക്കാനിരിക്കുന്ന സമയത്താണ് സിറാസ് കേസില്‍ കുടുങ്ങിയത്.

എന്നാല്‍ ഇതിനെതിരെ അദ്ദേഹം അലഹാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജിയില്‍ വാദം കേട്ട കോടതി അധ്യാപകനെ തിരിച്ചെടുക്കണമെന്ന് കോടതി നിര്‍ദേശിയ്ക്കുകയായിരുന്നു. ഒരു സ്വകാര്യ ചാനലാണ് സറാസ് സ്വവര്‍ഗാനുരാഗിയാണെന്ന വാദം ഉയര്‍ത്തിയത്. ചാനല്‍ ഇതു സംബന്ധിച്ച ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+