കത്തല്‍ വീണ്ടും; നാനോ ടാറ്റയ്ക്ക് നാണക്കേടാവുന്നു

സാനന്ദ് പ്ലാന്റില്‍ നിര്‍മിച്ച്, വഡോദരയിലെ ഡീലര്‍ക്കു കൈമാറാന്‍ കൊണ്ടുപോയ 11 കാറുകളിലൊന്നാണ് ഏറ്റവും അവസാനമായി കത്തിയത്. കാറിന്റെ പിന്‍ഭാഗത്ത് തീ പടര്‍ന്നെങ്കിലും ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. സംഭവം ശരിയാണെന്നു സമ്മതിച്ച ടാറ്റ വക്താവ് പക്ഷേ, സാങ്കേതികത്തകരാര്‍ കൊണ്ടാണ് കാര്‍ കത്തിയതെന്ന് സ്ഥിരീകരിയ്ക്കാന്‍ തയാറായില്ല.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഒരു മാസം മുന്‍പ് മുംബൈയിലും നാനോ കാറിനു തീ പിടിച്ചിരുന്നു. ഷോറൂമില്‍ നിന്നു കാര്‍ വാങ്ങി വീട്ടിലേക്കു കൊണ്ടു പോകുന്നതനിടെയായിരുന്നു അന്നത്തെ അപകടം. തെറ്റായ രീതിയില്‍ സ്വിച്ചുകള്‍ ഘടിപ്പിച്ചതാണ് അപകടകാരണമെന്നാണ് ടാറ്റ അന്ന് നല്‍കിയ വിശദീകരണം.












Click it and Unblock the Notifications