മുംബൈ: വിദേശികളടക്കം 17പേര്‍ കൊല്ലപ്പെട്ട പുനെ സ്‌ഫോടന കേസില്‍ നിര്‍ണായക വഴിത്തിരിവ്. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ (എടിഎസ്) പ്രാഥമിക റിപ്പോര്‍ട്ടില്‍ വിശദീകരിയ്ക്കുന്നു. സ്‌ഫോടനം നടത്തിയവരെ തിരിച്ചറിഞ്ഞതായും ഉടന്‍ തന്നെ അറസ്റ്റ് ഉണ്ടാവുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകന്‍ റിയാസ് ബട്കലിന്റെ സഹോദരന്‍ യാസിന്‍ ബട്കലാണ് മുഖ്യസൂത്രധാരകനെന്നാണ് നിഗമനം. കര്‍ണാടകയിലെ ബട്കാല്‍ സ്വദേശിയായ ഇയാള്‍ ഒളിവില്‍പ്പോയിരിക്കുകയാണ്.
ഫെബ്രുവരി 13നാണ് രാജ്യത്തെ നടുക്കിയ സ്‌ഫോടനം പുനെയിലെ ജര്‍മ്മന്‍ ബേക്കറിയില്‍ ഉണ്ടായത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എടിഎസ് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.