സ്വാമിമാര്‍ക്കെതിരെ അശ്ലീല വീഡിയോ ആയുധമാക്കുന്നു

പ്രത്യേകിച്ചും ഹിന്ദു സന്യാസിമാരുടെ കാര്യത്തില്‍ ആളുകള്‍ ഇത്തരമൊരു സമീപനം കൈക്കൊണ്ടുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിത്യാനന്ദ സ്വാമി ലൈംഗികവിവാദത്തില്‍ കുടുങ്ങിയതിന് പിന്നാലെയാണ് കര്‍ണാടകത്തിലെ മംഗലാപുരത്തുനിന്നും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
രാമചന്ദ്രപൂര്‍ മഠത്തിലെ ശ്രീ രാഘവേശ്വര ഭാരതി സ്വാമിയ്ക്കെതിരെയായിരുന്നു ആരോപണം, ഇദ്ദേഹമുള്ള ഒരു അശ്ലീല ടേപ്പ് പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. എന്നാല്‍ ഒരാഴ്ചകഴിയുമ്പോഴേയ്ക്കും ഇതിന്റെ ചിത്രം മാറിമറിയുകയായിരുന്നു.
മംഗലാപുരം പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ സ്വാമിയുടെ പേരില്‍ നിര്‍മ്മിച്ച വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് 3പേരെ പൊലീസ് അറസ്റ്റുചെയ്തു. മറ്റ് ഒന്‍പത് പേര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
കേരളത്തിലെ ഒരു ഗസ്റ്റ് ഹൗസില്‍ വച്ച് രാഘവേശ്വര സ്വാമിയുമായി രൂപസാദൃശ്യമുള്ള ഒരാളെ വച്ചാണ് വീഡിയോ ചിത്രീകരിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാഘവേശ്വര സ്വാമികള്‍ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ഹിന്ദു ആത്മീയനേതാക്കളെയും ഹിന്ദുത്വത്തെയും കരിതേച്ചുകാണിക്കാന്‍ ആളുകള്‍ ശ്രമിക്കുകയാണെന്നാരോപിച്ച് വിശ്വാസികള്‍ അദ്ദേഹത്തിന് പിന്നില്‍ ഉറച്ചുനിന്നു.
സ്വാമി നിത്യാനന്ദ സംഭവത്തില്‍ പ്രകടമാകാത്ത ഒരു കാര്യമാണിതെന്നത് ശ്രദ്ധേയമാണ്. പശുവളര്‍ത്തല്‍, പശുസംരക്ഷണം തുടങ്ങിയ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ പ്രശസ്തനാണ് രാഘവേശ്വര സ്വാമി. ഗോകര്‍ണത്തിലെ മഹാബലേശ്വര ക്ഷേത്രത്തില്‍ ഇദ്ദേഹം ചുമതലയേല്‍ക്കുന്നത് സംബന്ധിച്ച് വന്‍ വിവാദമുണ്ടായിരുന്നു.
സ്വാമി ചുമതലയേറ്റതോടെ ഇവിടത്തെ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തുവരുകയും പ്രധാന പൂജാരിയുടെ പണംവെട്ടിപ്പ് നിലയ്ക്കുകയും ചെയ്യുന്നു. ഇതിന് പകരം വീട്ടാന്‍ ലൈംഗികവിവാദത്തില്‍ കുടുക്കി സ്വാമിയുടെ തേജോവധം ചെയ്യാനുള്ള ശ്രമമാകാം നടന്നതെന്നാണ് പൊലീസ് പറയുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications