വിലക്കയറ്റം ഇടതുപാര്‍ട്ടികളുടെ ഉപരോധം തുടങ്ങി

ദില്ലിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരട്ട് സിപിഐ ജനറല്‍ സെക്രട്ടറി എബിബര്‍ദന്‍ തുടങ്ങി പ്രമുഖ നേതാക്കള്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി അറസ്റ്റ് വരിക്കും.
മാര്‍ച്ച് 12ന് നടന്ന പാര്‍ലമെന്റ് മാര്‍ച്ചിന്റെ തുടര്‍ച്ചയായാണ് ദേശീയപ്രക്ഷോഭം. വിലക്കയറ്റം തടയുക, തൊഴില്‍ ലഭ്യമാക്കുക, ഭൂപരിഷ്‌കരണം നടപ്പാക്കുക, ഇടതുപക്ഷപ്രവര്‍ത്തകര്‍ക്കു നേരെ തുടരുന്ന ആക്രമണം തടയുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് പ്രക്ഷോഭം. സംസ്ഥാന- ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലാണ് പിക്കറ്റിങ്ങ്. നിയമലംഘന സമരമായതിനാല്‍ മുഖ്യമന്ത്രിമാരും മറ്റും പ്രക്ഷോഭത്തില്‍ പങ്കെടുക്കില്ല.
തിരുവനന്തപുരത്ത് തമ്പാനൂര്‍ ആര്‍എംഎസിന് മുന്നില്‍ മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉപരോധം ഉദ്ഘാടനം ചെയ്യും. ജിപിഓയ്ക്കു മുന്നില്‍ സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവനും ആര്യനാട്ട് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി വിപി രാമകൃഷ്ണപിള്ളയും നെടുമങ്ങാട്ട് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ജി ദേവരാജനും ഉപരോധം ഉദ്ഘാടനം ചെയ്യും.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി മൂംബൈയിലും വൃന്ദാ കാരാട്ട് പട്‌നയിലും എസ് രാമചന്ദ്രന്‍പിള്ള ചെന്നൈയിലും പിക്കറ്റിങിനു നേതൃത്വം നല്കും. രാജ്യമൊട്ടാകെ നാല്‍പത് ലക്ഷം പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് ഇടതു പാര്‍ട്ടികള്‍ പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications