ഹരിതവേട്ട നിര്‍ത്തിയില്ലെങ്കില്‍ ഒറീസയിലും ആക്രമണം
ഭുവനേശ്വര്‍: ചത്തീസ്ഗഡ് മാതൃകയില്‍ ഒറീസയിലും ആക്രമണം നടത്തുമെന്ന് മാവോവാദികളുടെ ഭീഷണി. ഒറീസ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന് മാവോവാദികള്‍ അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് ഭീഷണിയുള്ളത്.
മാവോവാദികളെ അടിച്ചമര്‍ത്തുന്നതിനായി കേന്ദ്രം പ്രഖ്യാപിച്ച ഗ്രീന്‍ ഹണ്ട് (ഹരിത വേട്ട) നടപടിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ വിട്ടുനില്‍ക്കണമെന്നാണ് അവരുടെ ആവശ്യം. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മാവോവാദികളുടെ ഭീഷണി സന്ദേശം ഒറീസ മുഖ്യമന്ത്രിയ്ക്ക് ലഭിയ്ക്കുന്നത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഐഡിയിലേക്ക് തന്നെയാണ് ഇമെയില്‍ വന്നിരിയ്ക്കുന്നത്. എന്നാല്‍ മെയിലുകളുടെ ഉറവിടം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications