ദാന്തെവാഡയില്‍ വീണ്ടും മാവോവാദി ആക്രമണം

വ്യാഴാഴ്ച പുലര്‍ച്ചെയാണ് പാലംപളളി ഗ്രാമത്തിലെ ക്യാമ്പിനു നേരെ മാവോവാദികള്‍ നാലു റൗണ്ട് വെടിവെച്ചത്. സിആര്‍പിഎഫുകാര്‍ ശക്തമായി തിരിച്ചടിച്ചതിനെ തുടര്‍ന്ന് മാവോവാദികള്‍ വനത്തിനുള്ളിലേക്ക് പിന്‍വലിഞ്ഞു.
76 സിആര്‍പിഎഫ്-പൊലീസ് അംഗങ്ങള്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുമ്പെയാണ് മാവോവാദികള്‍ വീണ്ടും ആക്രമണമഴിച്ചുവിട്ടത്.
കൂട്ടക്കൊലയെ തുടര്‍ന്ന് ദാന്തെവാഡയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും മാവോവാദികള്‍ കാര്യമായി എടുക്കുന്നില്ല എ്‌നതിന് തെളിവാണ് പുതിയ ആക്രമണം. മാവോവാദികള്‍ക്കായി ആയിരക്കണക്കിന് പോലീസുകാര്‍ ബുധനാഴ്ച കാടുകളില്‍ തിരച്ചില്‍ നടത്തിയിരുന്നു.












Click it and Unblock the Notifications