നിത്യാനന്ദ 30 സെക്‌സ് ടേപ്പുകളില്‍

ടേപ്പുകള്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് ബാംഗ്ലൂര്‍ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ മുപ്പത് ടേപ്പുകളില്‍ ഒരെണ്ണമാണ് മുമ്പ് സണ്‍ ടിവി ചാനലില്‍ സംപ്രേഷണം ചെയ്യുകയും വിവാദമാവുകയും ചെയ്തത്. ടേപ്പുകള്‍ കൃത്രിമമായി നിര്‍മ്മിച്ചതാണോയെന്നത് സംബന്ധിച്ച് പരിശോധനകള്‍ നടക്കേണ്ടതുണ്ട്.
മുപ്പത് സിഡികളിലായി നിത്യനാന്ദയ്‌ക്കൊപ്പം ആറ് സ്ത്രീകളാണ് പ്രത്യക്ഷപ്പെടുന്നത്.്. ഇവര്‍ ആരെല്ലാമാണെന്നുള്ളകാര്യം കൂടുതല്‍ വ്യക്തമാകാനുണ്ട്. നിത്യാനന്ദയ്‌ക്കെതിരെ പ്രകൃതിവിരുദ്ധ പീഡനാരോപണമുണ്ടെങ്കിലും ഇപ്പോല്‍ ലഭിച്ചിട്ടുള്ള സിഡികളില്‍ അത്തരത്തിലുള്ളതൊന്നുമില്ലെന്ന് പൊലിസ് വ്യക്തമാക്കി.
വീഡിയോകള്‍ സൈബര്‍ ക്രൈം വിദഗ്ധര്‍ പരിശോധിച്ചശേഷം മാത്രമേ അതിലുള്ളവരെക്കുറിച്ചും എല്ലാം യാഥാര്‍ത്ഥ്യമാണോയെന്നതിനെക്കുറിച്ചും വിവരം ലഭിക്കുകയുള്ളു. കേസില്‍ തെളിവുകള്‍ സുദൃഡമാണെങ്കിലും സാക്ഷികളുടെയും പരാതിക്കാരുടെയും കുറവ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
ഇത്രവലിയ ആരോപണങ്ങള്‍ ഉണ്ടായിട്ടും വളരെക്കുറിച്ച് ആളുകള്‍ മാത്രമേ സ്വാമിയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുള്ളു. പരാതികളില്‍ കൂടുതലും കബളിപ്പിക്കപ്പെട്ടുവെന്ന് ആരോപിക്കുന്നവയാണ്. നിത്യാനന്ദ ധ്യാനപീഠത്തില്‍ ലൈംഗികചൂഷണങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ലെനിന്റെ ആരോപണം എന്നാല്‍ ആശ്രമത്തില്‍ നിന്നാരും ഇതു സംബന്ധിച്ച് തെളിവുകള്‍ നല്‍കാന്‍ മുന്നോട്ടുവന്നിട്ടില്ല.
പൊലീസ് ആശ്രമത്തില്‍ പരിശോധനകള്‍ നടത്തുന്നതിനിടെ കുറച്ചാളുകള്‍ സ്വാമിയ്‌ക്കെതിരെ സംസാരിച്ചിരുന്നുവത്രേ. അതല്ലാതെ കൂടുതല്‍ വെളിപ്പെടുത്തലുകളോ മറ്റു തെളിവുകളോ പൊലീസിന് ലഭിച്ചിട്ടില്ല. ചൊവ്വാഴ്ച കേസുമായി ബന്ധപ്പെട്ട് 19പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച 10പേരെ പൊലീസ് ചോദ്യം ചെയ്തിട്ടുമുണ്ട്.
എന്നാല്‍ ഈ 29പേരില്‍ ആരുംതന്നെ നിത്യാനന്ദയ്‌ക്കെതിരെ ലൈംഗികപീഡനാരോപണം ഉന്നയിച്ചിട്ടില്ല. അടിക്കടിയുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും തുടര്‍ന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.












Click it and Unblock the Notifications