Get Updates
Get notified of breaking news, exclusive insights, and must-see stories!

ശുചിത്വം: ചെന്നൈ കോര്‍പ്പറേഷന് പുതിയ സൂത്രം

ചെന്നൈ: പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതില്‍ അനുദിനം പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ചെന്നൈ കോര്‍പ്പറേഷന്‍ ഇതിനായി പുതിയൊരു വഴി കണ്ടെത്തി. ഇതിന് മുമ്പ് മാലന്യം പൊതസ്ഥലത്ത് തള്ളുന്നതിനും തുപ്പുന്നതിനുമൊക്കെ പിഴയിട്ടിട്ടും രക്ഷയില്ലാതെ വന്നപ്പോഴാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ പുതിയ സൂത്രം പരീക്ഷിക്കാന്‍ തീരുമാനിച്ചത്.

ഉപയോഗ ശൂന്യമായ പ്‌ളാസ്റ്റിക് വസ്തുക്കള്‍ വഴിയരികില്‍ തള്ളാതെ സൂക്ഷിക്കുന്ന വീട്ടുകാര്‍ക്ക് പ്രതിഫലം നല്‍കാനാണ് അധികൃതരുടെ തീരുമാനം. ഒരു കിലോ മാലിന്യത്തിനു രണ്ടു രൂപയെന്ന നിരക്കിലാണ് സമ്മാനം നല്‍കുക.

പോളിത്തീന്‍ ബാഗുകള്‍, പാല്‍ കവറുകള്‍, പ്‌ളാസ്റ്റിക് വെള്ളക്കുപ്പികള്‍, കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍, കടലാസു നിര്‍മിത പാഴ് വസ്തുക്കള്‍ തുടങ്ങി പുനരുപയോഗക്ഷമമായ എല്ലാ മാലിന്യങ്ങളും വീട്ടില്‍ ശേഖരക്കാന്‍ പ്രത്യേക ചണം ബാഗുകളും കോര്‍പറേഷന്‍ സൌജന്യമായി നല്‍കും.

രണ്ടാഴ്ചയിലൊരിക്കല്‍ ശുചീകരണ വിഭാഗം ജീവനക്കാര്‍ വീട്ടിലെത്തി ഇവ ശേഖരിക്കും. അമിഞ്ചിക്കര മേഖലയിലെ തിരഞ്ഞെടുത്ത വാര്‍ഡുകളില്‍ പരിക്ഷണാടിസ്ഥാനത്തില്‍ തുടക്കം കുറിച്ച പദ്ധതി ഫലപ്രദമെന്നു തെളിഞ്ഞാല്‍ മറ്റിടങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നു മേയര്‍ അറിയിച്ചു.

നഗരങ്ങള്‍ ഏറ്റവും കൂടുതല്‍ തലവേദന നേരിടുന്ന ഒന്നാണ് മാലിന്യ സംസ്‌കരണം. പിഴയീടാക്കിയാലും ശിക്ഷ ഏര്‍പ്പെടുത്തിയാലും തങ്ങള്‍ നന്നാവില്ലെന്നഭാവത്തിലാണ് പൊതുജനം. ശുചീകരണപ്രക്രിയകള്‍ക്കായി വന്‍ തുകകളാണ് നഗരഭരണകൂടങ്ങള്‍ ചെലവഴിക്കുന്നത്. എന്തായാലും ഇനി പണം കയ്യില്‍വരുമെന്ന് കരുതിയെങ്കിലും ജനം ചപ്പുചവറുകള്‍ വലിച്ചെറിയാതിരുന്നാല്‍ ചെന്നൈ നഗരത്തിന് മാലിന്യത്തില്‍ നിന്നും മോചനമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+