കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎന്‍എ പരിശോധന: തിവാരി നിലപാട് അറിയിക്കണം

  • By Lakshmi
Google Oneindia Malayalam News

ND Tiwari
ദില്ലി: പിതൃത്വാരോപണം നേരിടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ആന്ധ്ര ഗവര്‍ണറുമായ എന്‍.ഡി. തിവാരിക്ക് എന്തുകൊണ്ട് ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനായിക്കൂടെന്ന് ദില്ലി ഹൈക്കോടതി.

ഇതുസംബന്ധിച്ച നിലപാട് അദ്ദേഹം ഉടനെ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഫോട്ടോകള്‍ക്കുള്ള വിശദീകരണവും ഡി.എന്‍.എ. പരിശോധനയും കഴിഞ്ഞാല്‍ മാത്രമേ ഊ വിവാദം അവസാനിക്കൂ എന്ന് ജസ്റ്റിസ് ജെ.ആര്‍ നിരീക്ഷിച്ചു.

തിവാരിയുടെ മകനെന്ന് അവകാശപ്പെടുന്ന യുവാവും അയാളുടെ അമ്മയും തിവാരിയും ഒന്നിച്ചുനില്‍ക്കുന്ന നൂറോളം ചിത്രങ്ങള്‍ കോടതി മുമ്പാകെ തെളിവായി നല്‍കിയിട്ടുണ്ട്.

ഇതുസംബന്ധിച്ച വിശദീകരണം നല്‍കാനും തിവാരി തയ്യാറാകണമെന്നും കോടതി പറഞ്ഞു. വിശദീകരണം നാലാഴ്ചയ്ക്കകം ലഭിക്കുന്നില്ലെങ്കില്‍ തിവാരി നേരിട്ട് ഹാജരാവേണ്ടിവരുമെന്നും അറിയിപ്പുണ്ട്.

രോഹിത് ശേഖര്‍ എന്നയാളാണ് തിവാരി തന്റെ അച്ഛനാണെന്ന് അവകാശപ്പെട്ട് കേസ് ഫയല്‍ ചെയ്തത്. തന്റെ അമ്മ ഉജ്ജ്വലയുമായി തിവാരിക്കുണ്ടായിരുന്ന ബന്ധത്തില്‍ പിറന്ന മകനാണ് താനെന്നും ഇത് തിവാരി അംഗീകരിക്കണമെന്നുമാണ് ഇയാളുടെ ആവശ്യം.

ഒരു മുന്‍ കേന്ദ്രമന്ത്രിയുടെ കൊച്ചുമകന്‍കൂടിയാണ് രോഹിത്. എന്നാല്‍ ഇയാളുടെ പിതൃത്വാരോപണം തിവാരി തള്ളിക്കളയുകയായിരുന്നു.

പിതൃത്വം തിവാരി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് രോഹിത് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X