കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാമിക ബാങ്കുമായി സര്‍ക്കാര്‍ സഹകരിക്കരുത്

  • By Ajith Babu
Google Oneindia Malayalam News

High Court
കൊച്ചി: ഇസ്ലാമിക് ബാങ്കിങ് സംരംഭവുമായോ സര്‍ക്കാരോ സര്‍ക്കാര്‍ സ്ഥാപനങ്ങളോ സഹകരിയ്ക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സാമ്പത്തികമായോ മറ്റേതെങ്കിലും രീതിയിലുള്ളതോ ആയ സഹകരണം പാടില്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാരിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പേര് എടുത്തുപറഞ്ഞാണ് കോടതി ഇക്കാര്യം നിര്‍ദ്ദേശിച്ചത്.

മുന്‍ കേന്ദ്രമന്ത്രി സുബ്രമണ്യ സ്വാമിയും പറവൂര്‍ സ്വദേശി ബാബുവും നല്‍കിയ ഹര്‍ജികളിലാണ് ഡിവിഷന്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്.

ഇസ്ലാമിക് ബാങ്കിങ് വ്യവസ്ഥകള്‍ അനുസരിച്ച് തുടങ്ങുന്ന അല്‍ബറാദ് എന്ന സ്ഥാപനത്തില്‍ ഓഹരികള്‍ എടുക്കാനുള്ള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ നീക്കത്തെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജികള്‍.

അതേ സമയം അല്‍ബറാദ് കമ്പനിക്ക് സംരംഭവുമായി മുന്നോട്ടു പോകാമെന്ന് കോടതി വ്യക്തമാക്കി. സ്വകാര്യ സംരംഭമെന്ന നിലയില്‍ ബാങ്കിന് പ്രവര്‍ത്തിക്കാം. ശരിയത്ത് നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനം സഹകരിക്കുന്നതിനെയാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്. ഹര്‍ജിയില്‍ വിശദമായ വാദം ജൂണില്‍ നടക്കുമെന്നും ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X