വിഷയം- പിണറായി:കവികള്‍- സുധാകരന്‍, ചെമ്മനം

ബുധനാഴ്ച സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്റെ കവി സമ്മേളനത്തിലാണ് ചെമ്മനം ചാക്കോ മാധ്യമ സൃഷ്ടിയെന്ന പേരില്‍ കവിത എഴുതിയത്. സിപിഎം അനുഭാവികള്‍ നിറഞ്ഞ സദസ്സിന് മുന്നില്‍ ചെമ്മനം പിണറായിയെക്കളിയാക്കിക്കൊണ്ട് കവിത ചൊല്ലിയത് വാര്‍ത്തായിയിരുന്നു.
ലാവലിന്‍ കരാര്‍ ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ചെമ്മനത്തിന്റെ കവിത. ഒഎന്‍വി വേദിയില്‍ ഇരിക്കെയായിരുന്നു ചെമ്മനത്തിന്റെ പാരായണം. തനിക്കു പിറന്ന മൂന്നു കുട്ടികളില്‍ ഒന്ന് തന്‍േറതു തന്നെയെന്നും മറ്റുള്ളത് മാധ്യമ സൃഷ്ടിയാണെന്നും' പറഞ്ഞാണ് ചെമ്മനത്തിന്റെ കവിത അവസാനിക്കുന്നത്.
ഈ കഥയറിഞ്ഞ മന്ത്രി സുധാകരന്‍ എതിര്‍കവിത തയ്യാറാക്കി സാഹിത്യ സംഗമം ഉത്ഘാടനം ചെയ്തു കഴിഞ്ഞ് അത് ചൊല്ലുകയും ചെയ്തു.
അല്ലയോ മഹാകവേ ചെമ്മനംചാക്കോ സാറേ
തല്ലുവാന്‍ വടിയുമായി ഓടുന്നതെന്തേ ഭവാന്‍- എന്നു തുടങ്ങുന്ന സുധാകരന്റെ കവിത
ചിന്തിക്കൂ, ചിരിപ്പിക്കൂ, വെറുക്കാതിരിക്കുക
എന്റെ നാട്ടിലെ കവി
പ്രിയനാം വയലാറിന്‍
ഉണ്മയേറിയ ആയിഷ കവിതയില്‍
ക്രൂരനാം അബ്ദുള്‍ റഹിമാന്‍
അലറും പോല്‍ ഹേ കവേ എന്നാണ് അവസാനിക്കുന്നത്.












Click it and Unblock the Notifications