ആശുപത്രിയില്‍ നജാതശിശുക്കളെ മാറി നല്‍കി
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നവജാതശിശുക്കല്‍ പരസ്പരം മാറി. ചൊവ്വാഴ്ച പുലര്‍ച്ചെ ആലപ്പുഴ, മാവേലിക്കര സ്വദേശികളായ രണ്ടു യുവതികള്‍ക്ക് പിറന്ന ആണ്‍കുഞ്ഞുങ്ങളാണ് അമ്മമാര്‍ക്കു മുന്നിലെത്തുംമുമ്പ് മാറിപ്പോയത്.
പ്രസവശേഷം ആശുപത്രി ജീവനക്കാര്‍ കുഞ്ഞുങ്ങളുടെ കാലില്‍ മാതാവിന്റെ പേരെഴുതിയ ടാഗ് കെട്ടിയാണു ബന്ധുക്കള്‍ക്കു കൈമാറുന്നത്.
രണ്ടുകുട്ടികളുടെയും തൂക്കവും പ്രസവിച്ച സമയവും ഒരേപോലെയായിരുന്നു. കുഞ്ഞുങ്ങളുടെ അമ്മമാരുടെ പേരുവിളിച്ചു ബന്ധുക്കളെ ഏല്‍പ്പിക്കുന്നതിനിടെയാണ് അബദ്ധം പിണഞ്ഞത്.
ഉച്ചയോടെ ആലപ്പുഴ സ്വദേശിയായ യുവതി ലേബര്‍ റൂമില്‍നിന്നു വാര്‍ഡിലെത്തി കുഞ്ഞിനു മുലപ്പാല്‍
കൊടുക്കാന്‍ തയാറെടുക്കുമ്പോഴാണു കാലിലെ ടാഗ് ശ്രദ്ധയില്‍പ്പെട്ടത്. അതില്‍ മറ്റൊരു യുവതിയുടെ പേരാണു രേഖപ്പെടുത്തിയിരുന്നത്.
കുഞ്ഞു മാറിപ്പോയെന്നു വ്യക്തമായതിനെത്തുടര്‍ന്നു യുവതി ബന്ധുക്കളെ വിവരമറിയിച്ചു. വിവരമറിഞ്ഞു ബന്ധുക്കളില്‍ ചിലര്‍ ആശുപത്രി ജീവനക്കാരെ ചീത്തവിളിയ്ക്കുകയും ചെയ്തു.
ജീവനക്കാര്‍ പ്രസവമുറിയ്ക്ക് അടുത്തുവച്ച് മാതാവിന്റെ പേരുവിളിച്ചു കുഞ്ഞിനെ കൈമാറുകയാണു പതിവ്. ഇതിനിടയില്‍ ഇരുവരുടെയും ബന്ധുക്കള്‍ കുഞ്ഞിനെ മാറി വാങ്ങിയതാണെന്നും വ്യക്തമായി.
അവസാനം ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സാന്നിധ്യത്തില്‍ ഇരുകുഞ്ഞുങ്ങളെയും കൈമാറി പ്രശ്‌നം പരിഹരിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications