റസൂലിനെക്കുറിച്ച് ജൂറി മോശമായി പറഞ്ഞിട്ടില്ല: ബേബി

ജൂറി എഴുതിയ അഭിപ്രായം താന്‍ വായിച്ചതാണെന്നും മന്ത്രി പറഞ്ഞു. റസൂലിനെക്കുറിച്ച് ജൂറി വിവാദപരാമര്‍ശം നടത്തിയെന്ന് ഏതോ ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്തയാണ്. ഇതില്‍ അടിസ്ഥാനമില്ല. ഇതാരാണ് പറഞ്ഞതെന്ന് വ്യക്തമല്ല- ബേബി വ്യക്തമാക്കി.
ഹയര്‍ എജ്യൂക്കേഷന്‍ സ്‌കോളര്‍ഷിപ്പ് ഫണ്ട് സ്വീകരിക്കുന്നതിനായി സുകുമാര്‍ അഴീക്കോടിന്റെ വീട്ടിലെത്തിയതായിരുന്നു മന്ത്രി.
തിലകന്‍ വിഷയത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ആ വിഷയത്തിന്റെ ഒരുഭാഗം അവസാനിച്ചുവെന്ന് മന്ത്രി മറുപടി നല്‍കി.
ആഴീക്കോട് ഈ വിഷയത്തില്‍ ഇടപെട്ട് ഗൗരവതരമായ ഒരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. തിലകന് കലാകാരനായി തുടരാനുള്ള അവകാശം തടയാന്‍ കഴിയില്ലെന്ന് അമ്മ തന്നെ വ്യക്തമാക്കിയതാണ്. അതിനാല്‍ വീണ്ടും വിവാദമുണ്ടാക്കേണ്ട കാര്യമില്ല- ബേബി പറഞ്ഞു.












Click it and Unblock the Notifications