കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റസൂലിനെക്കുറിച്ച് ജൂറി മോശമായി പറഞ്ഞിട്ടില്ല: ബേബി

  • By Lakshmi
Google Oneindia Malayalam News

MA Baby
തൃശൂര്‍: ഓസ്‌കാര്‍ ജേതാവായ ശബ്ദലേഖകന്‍ റസൂല്‍ പൂക്കുട്ടിയെക്കുറിച്ച് സംസ്ഥാന അവാര്‍ഡ് ജൂറി വിവാദ പരാമര്‍ശങ്ങളൊന്നും എഴുതിയിട്ടില്ലെന്ന് സാസ്‌കാരിക മന്ത്രി എംഎ ബേബി.

ജൂറി എഴുതിയ അഭിപ്രായം താന്‍ വായിച്ചതാണെന്നും മന്ത്രി പറഞ്ഞു. റസൂലിനെക്കുറിച്ച് ജൂറി വിവാദപരാമര്‍ശം നടത്തിയെന്ന് ഏതോ ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്തയാണ്. ഇതില്‍ അടിസ്ഥാനമില്ല. ഇതാരാണ് പറഞ്ഞതെന്ന് വ്യക്തമല്ല- ബേബി വ്യക്തമാക്കി.

ഹയര്‍ എജ്യൂക്കേഷന്‍ സ്‌കോളര്‍ഷിപ്പ് ഫണ്ട് സ്വീകരിക്കുന്നതിനായി സുകുമാര്‍ അഴീക്കോടിന്റെ വീട്ടിലെത്തിയതായിരുന്നു മന്ത്രി.

തിലകന്‍ വിഷയത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ആ വിഷയത്തിന്റെ ഒരുഭാഗം അവസാനിച്ചുവെന്ന് മന്ത്രി മറുപടി നല്‍കി.

ആഴീക്കോട് ഈ വിഷയത്തില്‍ ഇടപെട്ട് ഗൗരവതരമായ ഒരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. തിലകന് കലാകാരനായി തുടരാനുള്ള അവകാശം തടയാന്‍ കഴിയില്ലെന്ന് അമ്മ തന്നെ വ്യക്തമാക്കിയതാണ്. അതിനാല്‍ വീണ്ടും വിവാദമുണ്ടാക്കേണ്ട കാര്യമില്ല- ബേബി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X