സ്മാര്‍ട് സിറ്റി: ടീകോം മറുപടി നല്‍കി

പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നല്‍കിയ അന്ത്യശാസനത്തിന് മറുപടിയായാണ് ടീകോം അധികൃതര്‍ കത്ത് നല്‍കിയത്.
പദ്ധതിയുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് ആഗ്രഹം. അതിന്‍ അനുകൂലമായ ഒരു സഹചര്യം സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. ധാരണാപത്രത്തിലെ സ്വന്തന്ത്രാവകാശം സംബന്ധിച്ച ആവശ്യം മാത്രമാണ് ടീകോമിനുള്ളത്. ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് ഒരു ഉറപ്പ് പ്രതീക്ഷിക്കുന്നുവെന്നും ടീകോം അധികൃതര്‍ പറയുന്നു.
ഒരുപേജുള്ള കത്ത് ബുധനാഴ്ചയാണ് സര്‍ക്കാരിന് ലഭിച്ചത്. കത്ത് ലഭിച്ചുവെന്ന് മന്ത്രി എസ് ശര്‍മ സ്ഥിരീകരിച്ചു.












Click it and Unblock the Notifications