ഇന്ത്യക്കാരുടെ വധശിക്ഷ: അപ്പീല്‍ നല്‍കി

കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം സെക്രട്ടറി എ ദിദാര്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിരുന്നു. 16 പഞ്ചാബുകാരുള്‍പ്പെടെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 17 ഇന്ത്യക്കാര്‍ക്ക് നിയമസഹായം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ ബാദല്‍ കണ്ടിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ ഷാര്‍ജ സെന്‍ട്രല്‍ ജയിലിലെത്തി 17 പേരെയും കണ്ടു.
മദ്യവില്പന സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ ത്തുടര്‍ന്ന് ഒരു പാകിസ്താന്‍കാരനെ കൊലപ്പെടുത്തിയതിനും മൂന്നു പാക് പൗരന്മാരെ പരിക്കേല്പിച്ചതിനുമാണ് 17 ഇന്ത്യക്കാരെ വധശിക്ഷയ്ക്കു വിധിച്ചുകൊണ്ട് ഷാര്‍ജ കോടതി ഉത്തരവിട്ടത്.












Click it and Unblock the Notifications