പദ്യം പഠിക്കാത്തതിന് അമ്മ മകളെ കൊന്നു
ബെയ്ജിങ്: പദ്യം ഓര്‍ത്തുചൊല്ലാന്‍ കഴിയാത്തതിന് മൂന്നുവയസ്സുകാരിയെ അമ്മ അടിച്ചുകൊന്നു. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലാണ് പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടത്.
രാത്രിയിലുണ്ടായ വീഴ്ചയെത്തുടര്‍ന്നാണ് മകള്‍ മരിച്ചതെന്നായിരുന്നു യുവതി പോലീസിനോട് പറഞ്ഞത്. എന്നാല്‍ വൈദ്യപരിശോധനയില്‍ കുട്ടിയുടെ മുഖത്തും കൈയിലും പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്ത്രീ കുറ്റം സമ്മതിച്ചത്. മര്‍ദ്ദനമേറ്റ കുട്ടിയ്ക്ക് വേണ്ടസമയത്ത് ചികിത്സ കിട്ടാത്തതാണ് മരണത്തിന് കാരണമായത്.
പണമില്ലാത്തതിനാലാണ് താന്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കാതിരുന്നതെന്നാണ് അമ്മ പറയുന്നത്. അധികം വിദ്യാഭ്യാസമില്ലാത്ത തന്റെ എല്ലാ പ്രതീക്ഷകളും മകളിലാണെന്നും അതുകൊണ്ടാണ് ഇത്രയും ചെറിയ പ്രായത്തില്‍ താന്‍ കുട്ടിയെ പഠിപ്പിക്കാന്‍ തുടങ്ങിയതെന്നും ഊഈ സ്ത്രീ പറയുന്നു.












Click it and Unblock the Notifications