Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കോസി-ബ്രൂണി: അന്വേഷണത്തിന് ചാരത്തലവന്‍

Sarkozy and Carla
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെയും ഭാര്യ കാര്‍ല ബ്രൂണിയുടെയും അവിഹിതബന്ധങ്ങളെക്കുറിച്ച് ഫ്രാന്‍സിലെ രഹസ്യാന്വേഷണത്തലവന്‍ അന്വേഷിക്കും.

ഇവരുടെ അവിഹിതബന്ധങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളുടെ ഉറവിടം അന്വേഷിക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. രഹസ്യാന്വേഷണത്തലവന്‍ ഇതുസംബന്ധിച്ച അന്വേഷണം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സര്‍ക്കോസിയ്ക്കും ഭാര്യ ബ്രൂണിയ്ക്കും വിവാഹേതരബന്ധങ്ങളുണ്ടെന്ന് ആദ്യം ട്വിറ്ററിലാണ് വാര്‍ത്ത വന്നത്. പിന്നീട് കോലമൊട്ടുക്കുമുള്ള മാധ്യമങ്ങള്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

സര്‍ക്കോസിയും ബ്രൂണിയുടം ആദ്യ വിവാഹബന്ധങ്ങള്‍ ഉപേക്ഷിച്ച് ഒന്നിച്ചവരാണ്. ഇവരുടെ വിവാഹവും പ്രണയവുമെല്ലാം വന്‍ വാര്‍ത്തകളായിരുന്നു.

ഇപ്പോള്‍ പ്രഥമപുരുഷന്റെയും വനിതയുടെയും പേരില്‍ അഭ്യൂഹങ്ങള്‍ വരാന്‍ തുടങ്ങിയത് രാഷ്ട്രത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് പരക്കെ അഭിപ്രായമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+