ചിദംബരം രാജിവെയ്ക്കാന്‍ തയാറായെന്ന് റിപ്പോര്‍ട്ട്

ദന്തേവാഡ സന്ദര്‍ശിച്ച ശേഷം ദില്ലിയിലെത്തിയ ആഭ്യന്തര മന്ത്രി പ്രധാനമന്ത്രിയ്ക്കും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കും നല്‍കിയ കത്തിലാണ് രാജി വയ്ക്കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചത്. എന്നാല്‍ ചിദംബരം രാജിവെയ്‌ക്കേണ്ടതില്ലെന്നാണ് പ്രധാനമന്ത്രിയുടെ നിലപാടെന്നാണ് സൂചന.
എന്നാല്‍ രാജിക്കാര്യം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ ചിദംബരം തയ്യാറായില്ല.
ദന്തേവാഡ ആക്രമണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം തനിയ്ക്കാണെന്ന് ചിദംബരം വെള്ളിയാഴ്ച രാവിലെ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തു നല്‍കിയിട്ടുണ്‌ടെന്നും അദ്ദേഹം പറഞ്ഞു. സിആര്‍പിഎഫിന്റെ ശൗര്യ ദിവസ് ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് ആക്രണണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ആഭ്യന്തര മന്ത്രി പറഞ്ഞത്.












Click it and Unblock the Notifications