കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദന്തെവാഡ: ചിദംബരം ഉത്തരവാദിത്വം ഏറ്റെടുത്തു

  • By Ajith Babu
Google Oneindia Malayalam News

Chidambaram
ദില്ലി: ദന്തെവാഡയില്‍ മാവോവാദികള്‍ നടത്തിയ ആക്രമണത്തില്‍ 76 സിആര്‍പിഎഫ് ഭടന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം അറിയിച്ചു.

ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് താന്‍ കത്തു നല്‍കും. സിആര്‍പിഎഫ് സേനാംഗങ്ങളുടെ സേവനത്തെ താന്‍ വിലമതിക്കുന്നു.

ജീവത്യാഗം ചെയ്തവരെ രാജ്യത്തിനായി അഭിവദ്യം ചെയ്യുന്നു. മറ്റേതൊരു റിസേര്‍വ് സേനയേക്കാള്‍ ഉയര്‍ന്നതാണ് സിആര്‍പിഎഫിന്റെ സ്ഥാനമെന്ന് ചിദംബരം പറഞ്ഞു.

ദാന്തെവാഡ സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിവിധ കോണുകളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. വേണ്ടത്ര പരിശീലനത്തിന്റെ അഭാവവും ഇന്റലിജന്റസിന്റെ പാളിച്ചകളും ആണ് സിആര്‍പിഎഫ് ഭടന്‍മാരുടെ കൂട്ടക്കൊലയ്ക്കിടയാക്കിയതെന്നാണ് ആക്ഷേപം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X