നിത്യാനന്ദ ആശ്രമത്തില്‍ റെയ്ഡ്;രേഖകള്‍ കണ്ടെടുത്തു

ആശ്രമത്തില്‍നിന്നും കണ്ടെടുത്ത സി.ഡി കള്‍ പരിശോധിച്ചുവരികയാണ്. അന്തേവാസികളായ 40 പേരെയും നിത്യാനന്ദയുടെ സഹോദരന്‍ നിത്യേശ്വരയെയും ചോദ്യം ചെയ്തിട്ടുണ്ട്.
അതേസമയം, നിത്യാനന്ദ എവിടെയാണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഹരിദ്വാറിലെ കുംഭമേളയ്ക്കുശേഷം നിത്യാനന്ദ ബാംഗ്ലൂരിലെ ആശ്രമത്തില്‍ തിരിച്ചെത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇതേവരെ സ്വാമി ബാംഗ്ലൂരില്‍ എത്തിയിട്ടില്ല.
പൊലീസ് അറസ്റ്റ് ഭയന്ന് നിത്യാനന്ദ മുന്‍കൂര്‍ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് രാമനഗരം സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതിലുള്ള വാദം തുടരുകയാണ്.
അതേസമയം പോലീസിന്റെ നിയമനടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലുള്ള തുടര്‍വാദം ഏപ്രില്‍ 15ലേക്ക് മാറ്റി.
നിത്യാനന്ദയ്‌ക്കെതിരെ പോലീസ് എടുത്ത കേസില്‍ അവ്യക്തതയുണ്ടെന്നും അന്വേഷണം നടത്താതെയാണ് പോലീസ് കേസ് ചാര്‍ജ് ചെയ്തതെന്നും നിത്യാനന്ദയുടെ അഭിഭാഷകന്‍ ചന്ദ്രമൗലി കോടതിയെ ബോധിപ്പിച്ചു.












Click it and Unblock the Notifications