അധ്യാപകന്‍ മാനഭംഗപ്പെടുത്തിയെന്ന് വിദ്യാര്‍ഥികള്‍
ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ അധ്യാപകന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ മാനഭംഗപ്പെടുത്തിയെന്ന് പരാതി.
ജലാല്‍പുര്‍ സര്‍ക്കാര്‍ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ കൃഷ്ണ അവ്താര്‍ ത്യാഗിക്കെതിരെ സ്‌കൂളിലെ 6, 7, 8 ക്ലാസ്സുകളില്‍ പഠിക്കുന്ന 16 പെണ്‍കുട്ടികളാണ് പോലീസില്‍ പരാതി നല്കിയിരിക്കുന്നത്.
അധ്യാപകന്‍ തങ്ങളോട് പതിവായി മോശമായി പെരുമാറുകയും അശ്ലീല വര്‍ത്തമാനങ്ങള്‍ പറയുകയും ചെയ്യാറുണ്ടെന്ന് കുട്ടികളുടെ പരാതിയില്‍ പറയുന്നു. അധ്യാപകന്‍ ഒളിവിലാണ്.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അധ്യാപകനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ പകര്‍പ്പ് ജില്ലാ വിദ്യാഭ്യാസ വകുപ്പിന് അയച്ചുകൊടുത്തിട്ടുണ്ട്.
കുട്ടികള്‍ പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍പ്പോയ അധ്യാപകന് വേണ്ടി തിരച്ചില്‍ നടക്കുകയാണ്. പരാതിയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അധ്യാപകനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications